KeralaLatest NewsNews

വലയിലെ വിടവിലൂടെ മകന്‍ കിണറ്റിലേക്ക് വീണു : തൊട്ടുപിന്നാലെ നീന്തലറിയാത്ത അമ്മയും ചാടി : പിന്നീട് സംഭവിച്ചത്

പൊന്‍കുന്നം: വലയിലെ വിടവിലൂടെ രണ്ട് വയസ്സുകാരന്‍ കിണറ്റില്‍ വീണപ്പോൾ ഇരട്ട സഹോദരനായ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിവന്ന ‘അമ്മ തനിക്കു നീന്തലറിയില്ല എന്നൊന്നും ഓർത്തില്ല. കിണറ്റിലേക്ക് എടുത്തു ചാടി.നിറയെ വെള്ളമുള്ള കിണറിന്റെ ആഴത്തില്‍ നിന്ന് ലിമോണിനെ കൈക്കുള്ളിലെടുത്ത് പൊന്തി വന്നു.

അപ്പോഴേക്കും ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടി. ഇവർ അമ്മയ്ക്കും കുഞ്ഞിനും തുണയാകുകയും ചെയ്തു.ചിറക്കടവ് െപെനുങ്കല്‍പ്പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റേയും ലിസ(24)യുടേയും ഇരട്ടക്കുട്ടികളില്‍ ഒരാളായ ലിമോണ്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്കു അബദ്ധത്തില്‍ വീണാപ്പോഴായിരുന്നു ഈ സംഭവങ്ങൾ.

പരിസരവാസികളിട്ടു നല്‍കിയ കയറില്‍ പിടിച്ചു നിന്ന ലിസയേയും ലിമോണിനേയും അതു വഴിയെത്തിയ കാര്‍ യാത്രികന്‍ പെരുമ്പള്ളില്‍ അനില്‍കുമാര്‍ കിണറ്റിലേക്കിറങ്ങി കരയ്ക്കു കയറാന്‍ സഹായിച്ചു. മാതൃസ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നും ഇല്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം .

shortlink

Related Articles

Post Your Comments

Related Articles


Back to top button