Latest NewsNewsIndia

പ്രധാനമന്ത്രിക്ക് നേരെ പ്രക്ഷോഭ സാധ്യത ; ചരിത്രത്തിലാദ്യമായി ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ സംഗമം മാറ്റിവെച്ചു

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു എതിരെ പ്രക്ഷോഭം നടക്കാനുള്ള സാധ്യത പരിഗണിച്ച് ചരിത്രത്തിലാദ്യമായി ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ സംഗമം മാറ്റിവെച്ചു. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസാണ് 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി മാറ്റിയത്. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയിൽ നടത്താനായി നിശ്ചയിച്ചിരുന്ന പരിപാടി വിദ്യാര്‍ത്ഥി പ്രതിഷേധം മോദിക്കു എതിരെ നടക്കുമെന്നു ഭയന്നാണ് മാറ്റിയത്. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് പരിപാടി ആദ്യം തീരുമാനിച്ചിരുന്നത്.

വര്‍ഷങ്ങളായി ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ പുതുവത്സരത്തില്‍ സംബന്ധിക്കുന്ന പ്രഥമ പൊതുപരിപാടി ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസാണ്. പക്ഷേ ഇത്തവണ കാമ്പസിലെ പല പ്രശ്നങ്ങള്‍ കാരണം ശാസ്ത്രകോണ്‍ഗ്രസ് നടത്താന്‍ പറ്റുന്ന സാഹചര്യമല്ലെന്ന് സര്‍വകലാശാലാ വി.സി അറിയിച്ചു. ഇവിടെ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പേരിൽ വിദ്യാര്‍ത്ഥി പ്രതിഷേധം നടന്നുവരികയാണ്. ഈ പ്രതിഷേധം മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു എതിരെയും നടക്കാനായി സാധ്യതയുള്ളതായി വിസി വ്യക്തമാക്കി. ഇതു കൊണ്ടാണ് സുരക്ഷാ പരിഗണിച്ച് പരിപാടി മാറ്റിയത്.

shortlink

Post Your Comments


Back to top button