രാജ്യത്തെ പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണം സ്ത്രീ ലൈംഗിക തൊഴിലാലികളുടെ എണ്ണത്തെക്കാള്‍ അതിവേഗത്തില്‍ വര്ധിക്ക്കുകയാണെന്ന കാര്യം ഒരു പക്ഷേ നിങ്ങളെ അതിശയപ്പെടുത്തിയേക്കം. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍, കഴിഞ്ഞ കുറെ വര്‍ഷത്തിനിടെ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആണ്‍ വേശ്യകള്‍ അഥവാ ജിഗോളോകല എന്നറിയപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി കണ്ടെത്തിയിരുന്നു.
ഡല്‍ഹിയിലും മറ്റു മെട്രോപൊളിറ്റന്‍ നഗരങ്ങളിലും പുരുഷ വേശ്യകള്‍ക്ക് വലിയ ആവശ്യക്കാരുണ്ടെന്നും ഇവരില്‍ കൂടുതലും കോളേജ് വിദ്യാര്‍ഥികളായ യുവാക്കളാണെന്നും അടുത്തിടെ നടത്തിയ മറ്റൊരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
കോളേജില്‍ പോകുന്ന നിരവധി ആണ്‍ വിദ്യാര്‍ഥികള്‍ അധിക പോക്കറ്റ് മണിയ്ക്കായി ഈ ജോലി സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമ്പന്നകളായ സ്ത്രീകളാണ് ഇവരെ വാടകയ്ക്ക് എടുക്കുന്നത്. ഒരു രാത്രിയ്ക്ക് ഇടപാടുകാര്‍ ആരെന്നതനുസരിച്ച് 6,000 രൂപ മുതല്‍ 25,000 രൂപ വരെ യുവാക്കള്‍ക്ക് പ്രതിഫലമായി ലഭിക്കാറുണ്ട്.
കൂടുതല്‍ ഇടപാടുകാരും സ്ത്രീകളാണ്. സ്വന്തം മൂല്യം മെച്ചപ്പെടുത്തുന്നതിനും ലൈംഗിക തൃപ്തിയ്ക്കും വേണ്ടിയാണ് സ്ത്രീകള്‍ ഇവരെ വാടകയ്ക്ക് എടുക്കുന്നത്. സമ്പന്നയായ വീട്ടമ്മമാര്‍, എയര്‍ ഹോസ്റ്റസുമാര്‍, ചിലപ്പോള്‍ കോളേജ് വിദ്യാര്‍ഥിനികള്‍ വരെ പുരുഷ വേശ്യകളുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. ജിഗോളോകളുടെയും ഇടപാടുകാരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്നതിനും ഏജന്‍സികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യന്‍ മനുഷ്യക്കടത്ത് തടയല്‍ നിയമ പ്രകാരം ഇവരുടെ നമ്പരുകള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ 10 മാസം വരെ തടവും വന്‍ തുക പിഴയും ശിക്ഷ ലഭിക്കാം. ഒരു വ്യക്തി 18 വയസില്‍ താഴെ പ്രായമുള്ള ലൈംഗിക തൊഴിലാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിടിക്കപ്പെട്ടാല്‍ 7-10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാം.
ലോകമെമ്പാടുമുള്ള 20 കോടിയോളം ലൈംഗിക തൊഴിലാളികള്‍ ലൈംഗിക രോഗ ബാധിതരാണെന്ന് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ഇവരില്‍ 3-4 കോടി പേര്‍ ഇന്ത്യയില്‍ നിന്ന് മാത്രമുള്ളവരാണ്.
Post Your Comments