KeralaLatest NewsNews

കരി ഓയിലും ബ്രഷും ഉപയോഗിച്ച് ക്രമസമധാനം പരിപാലിക്കാന്‍ കേരളാ പോലീസ്

കണ്ണൂര്‍: കരി ഓയിലും ബ്രഷും ഉപയോഗിച്ച് ക്രമസമധാനം പരിപാലിക്കാന്‍ കേരളാ പോലീസ് രംഗത്ത്. കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ആക്രമണങ്ങള്‍ ചുമരെഴുത്തുകളുടെ പേരില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം. മതിലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും ഉള്ള ചുമരെഴുത്താണ് കരി ഓയിലും ബ്രഷും ഉപയോഗിച്ച് പോലീസ് മായ്ക്കുന്നത്. ഒരാഴ്ച്ചക്കകം മായ്ക്കാനാണ് പോലീസ് തീരുമാനം. എത്രയും വേഗം പൊതുസ്ഥലങ്ങള്‍ കൈയേറി സ്ഥാപിച്ച കൊടിയും ബോര്‍ഡുകളും പിടിച്ചെടുക്കാനും ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ പല സ്ഥലങ്ങളിലും ഇലക്ട്രിക് പോസ്റ്റുളും ഇപ്പോള്‍ ചുവപ്പിലും കാവിയിലും കാണപ്പെടുന്നത്. ഇതിനു എതിരെ പോലീസ് രംഗത്ത് ഇറങ്ങിയത് പാര്‍ട്ടിക്കാരെഴുതിയത് മായ്ക്കാന്‍ പണിക്ക് ആളെ കിട്ടാത്തതു കൊണ്ടാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button