ദുബായ്: 2018 ലെ പുതുവത്സരാശംസകള്‍ വെറും 10 ദിവസം മാത്രം ബാക്കി നില്‍ക്കെ ദുബയിയിലുള്ളവര്ക്കൊരു നിരാശ വാര്‍ത്ത. ഇത്തവണത്തെ ന്യൂയറിന് ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടുണ്ടാകില്ല. ന്യൂയര്‍ ആഘോഷിക്കാനായി ബര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, പാം, ഫെസ്റ്റിവല്‍ സിറ്റി, ജെ.ബി.ബി.ആര്, ഗ്ലോബല്‍ വില്ലേജ്, ഐകണ്‍ ലാന്‍ഡ്മാര്‍ക്കുകള്‍ തുടങ്ങിയവയാണ് ആളുകള്‍ പൊതുവേ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ബുര്‍ജ് ഖലീഫയില്‍ പുതുക്കിപ്പണിയല്‍ നടക്കുന്നതിനാലാണ് ഇത്തവണ വെടിക്കെട്ട് ഇല്ലാത്തതെന്നും എന്നാല്‍ അതിന് പകരം ന്യൂയറിന് പ്രത്യേക ലൈറ്റ് ഷോ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രാത്രി കരിമരുന്ന് പ്രയോഗം കാണാന്‍ ആഗ്രഹിക്കുന്നവര്‍ അറ്റ്ലാന്റിസ് ദി പാം, ക്ലബ് വിസ്റ്റ മെയാര് ഓണ്‍ ദ പാം, ബുര്‍ജ് അല്‍ അറബ് എന്നീ സ്ഥലങ്ങളില്‍ എത്തിയാല്‍ മതിയെന്നും അവിടെ ന്യൂയറിന് വെടിക്കെട്ട് ഉണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments