Latest NewsIndiaNews

ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ ഇളവ്

ന്യുഡല്‍ഹി: ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ ഇളവ്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് പുതിയ തീരുമാനം അറിയിച്ചത്. പകല്‍ സമയത്തു പരസ്യത്തില്‍ ലൈംഗിക അതിപ്രസരമുള്ള ഭാഗങ്ങള്‍ ഇല്ലെങ്കില്‍ പരസ്യം കാണിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 11ന് ഇത്തരം പരസ്യങ്ങള്‍ പകല്‍ ആറിനും രാത്രി പത്തുമണിക്കും ഇടയ്ക്ക് ദൃശ്യ മാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുന്നത് മന്ത്രാലയം വിലക്കിയിരുന്നു.

മന്ത്രാലയം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന വിധത്തില്‍ ലൈംഗിക പരാമര്‍ശം ചേര്‍ക്കാത്തതും സുരക്ഷിത ലൈംഗികതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതുമായ പരസ്യങ്ങള്‍ നിരോധിത സമയത്തും പ്രക്ഷേപണം ചെയ്യാമെന്ന് വ്യക്തമാക്കി. ഇന്നലെ വിലക്കില്‍ രാജസ്ഥാന്‍ ഹൈക്കോടതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു.

കുട്ടികളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം മോശമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കാണിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പകല്‍ സമയത്തെ പരസ്യം വിലക്കി കേന്ദ്രം ഉത്തരവിറക്കിയത്.

shortlink

Post Your Comments


Back to top button