ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച് രാവിലെ ജയലളിതയുടെ ആശുപത്രി വാസം എന്ന പേരിൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആര്‍കെ നഗറില്‍ വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി ടി.ടി.വി.ദിനകരന്‍ വിഭാഗമാണ് വീഡിയോ പുറത്ത് വിട്ടത്. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് അഭ്യൂഹം ഉയരുന്നത്. അത് ആശുപത്രി വാസത്തിന്റെ വീഡിയോ അല്ലെന്നും ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ ഒരു മുറിയില്‍ നിന്നുള്ള ദൃശ്യമാണെന്നുമാണ് ഇപ്പോള്‍ അഭ്യൂഹം ഉയരുന്നത്.
വീഡിയോയില്‍ തീയതിയോ സമയമോ കാണുന്നില്ല എന്നതും ഇതൊരു സി സി ടി വി ദൃശ്യമല്ല എന്ന് വ്യക്തമാക്കുന്നു. അപ്പോളോ ആശുപത്രിയിലെ അത്യാധുനിക ചികിത്സാസൌകര്യങ്ങള്‍ വെളിപ്പെടുന്ന വീഡിയോയല്ല ഇതെന്നതും സംശയങ്ങള്‍ കൂടുതലാക്കുന്നു.ഇത് ഐ സി യു ദൃശ്യങ്ങളല്ലെന്നാണ് തമിഴ്നാട്ടിലെ പ്രമുഖര്‍ വിലയിരുത്തുന്നത്. വീഡിയോ ദൃശ്യത്തിലെ ജനാലയ്ക്കപ്പുറമുള്ള തണല്‍മരത്തിന്റെ ദൃശ്യമാണ് അത് പോയസ് ഗാര്‍ഡനാണെന്ന സംശയമുണര്‍ത്തുന്നത്. അപ്പോളോ ആശുപത്രിയുടെ മുകള്‍ നിലയില്‍ ജയലളിത കഴിഞ്ഞിരുന്ന മുറിക്ക് സമീപം ഇത്തരം മരങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.
ആശുപത്രിവാസത്തിന്റേതെന്ന് തോന്നിപ്പിക്കത്തക്ക രീതിയിലുള്ള ബെഡുകളും ഉപകരണങ്ങളുമൊക്കെയാണ് ദൃശ്യത്തിലുള്ളത്. ബുധനാഴ്ച രാവിലെയാണ് ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ വെട്രിവേല്‍ പുറത്തുവിട്ടത്. പരസഹായമില്ലാതെ എന്തോ കുടിച്ചു കൊണ്ട് ടി വി കാണുന്ന ജയലളിതായുടെ ചിത്രമാണ് പുറത്തു വിട്ടത്. ഇത് വളരെ മുൻപേ ആരെങ്കിലും എടുത്തതാകാം എന്നാണു റിപ്പോർട്ട്.
Post Your Comments