Latest NewsKeralaNews

‘കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പം അറിഞ്ഞ മഞ്ജു കാവ്യയെ വിളിച്ചു: പിന്നീട് .. “സംയുക്താ വർമ്മ

കൊച്ചി: ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി എനിക്ക് വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഞാനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്. നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്കു വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു.

അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മറുപടി നല്‍കി. എന്നാൽ അതിനു ശേഷം മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഇതോടെ ദിലീപും മഞ്ജുവും വഴക്കായി. ഞാനും മഞ്ജുവും ഗീതുവും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലേക്കു പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടില്‍ ഉണ്ടായിരുന്നു.

കാവ്യമാധവനും ദിലീപും തമ്മിലുള്ള അടുപ്പം കൂടുതല്‍ അറിയാവുന്നത് നടിക്കായിരുന്നു. ആദ്യം ഒന്നും തുറന്നു പറയാതിരുന്ന നടിയെ നടിയുടെ അച്ഛന്‍ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് നിര്‍ദേശിച്ചു. തുടർന്ന് നടി എല്ലാം മഞ്ജുവിനോട് തുറന്നു പറയുകയായിരുന്നു : സംയുക്തയുടെ മൊഴിയിലെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button