
കൊച്ചി : രാജ്യത്ത് അഴിമതിയില്‍ കേരളത്തിനു മൂന്നാം സ്ഥാനം. ഇതു സംബന്ധിച്ച് കണക്ക് പുറത്തു വിട്ടത് ദേശീയ ക്രൈം റിക്കാഡ്‌സ് ബ്യൂറോയാണ്. സംസ്ഥാനത്ത് 2016 ല്‍ മാത്രം 430 അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 377 അഴിമതി കേസുകളാണ് 2015 ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വലിയ തോതില്‍ ഒരു വര്‍ഷം കൊണ്ട് വര്‍ധനയുണ്ടായിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും അധികം അഴിമതിയുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1016 അഴിമതി കേസുകളാണ് 2016 ല്‍ മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയതത്. രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്. 2016 ല്‍ 9 കേസുകളാണ് ഒഡീഷയില്‍ രജിസ്റ്റര്‍ ചെയ്തത്.
Post Your Comments