റെജി കുമാര്‍ :
കാലങ്ങളായി കമ്യൂണിസ്റ്റുകൾ ആഗ്രഹിച്ചിരുന്ന വിജയമാണ് ഗുജറാത്തിലൂടെ ബിജെപി നേടിയത്. ജാതികളെ അവഗണിച്ചും ജാതി സംഘങ്ങളെ തൂത്തെറിഞ്ഞും ജാതിസമ്മർദങ്ങളെ തൃണവൽഗണിച്ചും നേടേണ്ടതാണ് യഥാർഥ ജനകീയ ജനാധിപത്യ വിജയം. കമ്യൂണിസ്റ്റ്- മാർക്സിസ്റ്റുകൾ പണ്ടേ സ്വപ്നം കാണുന്ന വിജയമാണിത്. ഗുജറാത്ത് വിജയത്തെ കുറിച്ച് മാധ്യമ പ്രവർത്തകനായ റെജികുമാർ ആണ് ഇങ്ങനെ വിലയിരുത്തിയത്.ഇതാവണമെടാ വിജയം,
കമ്യൂണിസം ഒരിക്കൽ സ്വപ്നം കണ്ട വിജയം..!
(ഗുജറാത്ത്: സിമ്പിളായി ഒരവലോകനം)
ജാതികളെ അവഗണിച്ചും ജാതി സംഘങ്ങളെ തൂത്തെറിഞ്ഞും ജാതിസമ്മർദങ്ങളെ തൃണവൽഗണിച്ചും നേടേണ്ടതാണ് യഥാർഥ ജനകീയ ജനാധിപത്യ വിജയം. കമ്യൂണിസ്റ്റ്- മാർക്സിസ്റ്റുകൾ പണ്ടേ സ്വപ്നം കാണുന്ന വിജയമാണിത്.
പക്ഷേ, അതു സാധിച്ചെടുത്തതു ബിജെപിയാണെന്നു മാത്രം..!
പൂണിലിട്ട രാഹുലിന്‍റെ ബ്രാഹ്മണ്യം,
ഹാർദിക്കിന്‍റെ പട്ടേൽ ജാതിക്കൂട്ടം,
അൽപേഷിന്‍റെ ഠാക്കൂർ ജാതിവാദം,
മേവാനിയുടെ ദലിത് ബ്ലാക്ക് മെയിലിങ്,
ബിഷപ്പിന്‍റെ ദേശീയതാവിരുദ്ധ ഇടയലേഖനം.
ഇവയെയെല്ലാം തൂത്തെറിഞ്ഞ് ബിജെപി ഗുജറാത്തിൽ തുടർച്ചയായി ആറാമതും വിജയിക്കുമ്പോൾ, അതു രാജ്യത്തെ ജാതിസംഘങ്ങൾക്കെല്ലാം കനത്ത അടിയായി മാറുകയാണ്. ഒരു ജാതിക്കോമരത്തിന്‍റെയും കാലുനക്കാതെ ജയിക്കാനാവുമെന്നു തെളിയിച്ചിരിക്കുന്നു, അമിത് ഷായുടെ സംഘം.
കണിച്ചുകുളങ്ങരയിലും പെരുന്നയിലും അരമനകളിലും കാത്തുകെട്ടിക്കിടക്കുന്നവർ മനസിലാക്കേണ്ട ഒരുപാടു കാര്യങ്ങൾ ഗുജറാത്ത് ഫലം വിളിച്ചുപറയുന്നുണ്ട്.
മുത്തലാഖ് നിരോധനം പോലെയുള്ള കടുത്ത തീരുമാനങ്ങളും ബിജെപിയുടെ ജയസാധ്യതയെ ബാധിച്ചില്ല. പോൾ ചെയ്ത വോട്ടിന്‍റെ 50 ശതമാനവും സ്വന്തമാക്കിയാണ് ഈ വിജയമെന്നതും ഏറെ ശ്രദ്ധേയം.തെരഞ്ഞെടുപ്പിൽ ഓരോ കാലത്തും ഓരോ ഇഷ്യൂസ് ഉണ്ടാകും. മുന്നണികൾ മാറിമറിയും. ജാതിസമവാക്യങ്ങൾ പ്രതികൂലമാകും. ഭരണവിരുദ്ധവികാരമുണ്ടാകും. അപ്പോൾ വോട്ടും സീറ്റും അങ്ങോട്ടുമിങ്ങോട്ടും വ്യത്യാസപ്പെടും. ഭരണം പിടിച്ചോ ഇല്ലയോ എന്നതിലാണു കാര്യം. അതിൽ മാത്രമാണു കാര്യം. അടിയൊഴുക്കുകളൊക്കെ പിന്നീടു ചർച്ച ചെയ്യാം.
ബംഗാളിൽ തൃണമൂൽ വന്നപ്പോൾ സിപിഎം അമ്പേ തകർന്നുപോയി. ഗുജറാത്തിൽ റീലോഡഡ് രാഹുലും ആകമാന ജാതികളും മാധ്യമങ്ങളുമെല്ലാം ഒന്നിച്ചുനിന്നിട്ടും ബിജെപിക്ക് ഒന്നും സംഭവിച്ചില്ല.ജാതികളേയോ മതങ്ങളെയോ വ്യവസായികളെയോ വ്യാപാരികളെയോ, എന്തിനേറെ, സാധാരണ ജനങ്ങളെപ്പോലും സുഖിപ്പിച്ചു നേടിയ വിജയമല്ല ഇത്. ജനപ്രിയത ആഗ്രഹിക്കുന്ന ഒരു രാഷ്‌ട്രീയക്കാരനും ചെയ്യാത്ത, എട്ടുനിലയിൽ പൊട്ടാൻ പാകത്തിലുള്ള കടുത്ത നടപടികളായിരുന്നു മോദി സ്വീകരിച്ചതൊക്കെ. അറിഞ്ഞുകൊണ്ടു ചെയ്തതുതന്നെ. എന്നിട്ടും ജനം 22 വർഷത്തിനുശേഷം അഞ്ചുകൊല്ലത്തേക്കു കൂടി ഭരണം നൽകി.
രാജ്യത്ത് ഒറ്റക്കക്ഷി ഇതാദ്യമായാണ് ഒരുസംസ്ഥാനത്ത് ആറാം തവണയും തുടർച്ചയായി ഭരണം പിടിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏക സിവിൽ കോഡും രാമക്ഷേത്രവുമായിരിക്കും മുഖ്യ വിഷയങ്ങൾ. നടപ്പാക്കിയ ആ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളുമായിട്ടായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. മോദിക്ക് അന്നു 350+ സീറ്റുകൾ നൽകുക അതിന്‍റെ ആഘാത- പ്രത്യാഘാതങ്ങളായിരിക്കും.
തന്റെ ഫെയ്‌സ് ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിൻറെ ഈ വിശകലനം.
Post Your Comments