Latest NewsNewsInternational

ഐ.എസിന്റെ ശിക്ഷാരീതികള്‍ സ്വീകരിച്ച് ചൈന : ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബീജിംഗ് : ചൈനയില്‍ കുറ്റവാളികള്‍ക്ക് വിട്ട് വീഴ്ചയില്ലാത്ത ശിക്ഷാവിധികളാണ് നടപ്പിലാക്കുന്നത്. യാതൊരു ദയാദാക്ഷിണ്യവും കുറ്റവാളികളോട് ചൈനീസ് ഗവണ്‍മെന്റ് കാണിക്കാറില്ല. എന്നാല്‍ ഇപ്പോഴിതാ ഐസിസിന്റെ കടുത്ത ശിക്ഷാരീതികളാണ് കുറ്റവാളികളോട് ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം കോടതി ഉത്തരവ് പ്രകാരം പത്ത് ക്രിമിനലുകളെ ഐസിസിനെ അനുകരിച്ച് പരസ്യമായി വെടി വച്ച് കൊന്നിരിക്കുകയാണ് ചൈന. കോടതി ഉത്തരവ് വന്നയുടന്‍ ശിക്ഷ നടപ്പിലാക്കിയത് ആയിരങ്ങളെ സാക്ഷിയാക്കിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ട് ചൈനീസ് കോടതികളുടെ ഉത്തരവ് പ്രകാരം 10 കുറ്റവാളികളെയാണ് ഇത്തരത്തില്‍ ജനസഹസ്രത്തെ സാക്ഷിയാക്കി പരസ്യമായി വെടി വച്ച് കൊന്നിരിക്കുന്നത്. ശനിയാഴ്ച നടന്ന ഈ കൂട്ടക്കൊലയ്ക്ക് ചെറിയ കുട്ടികള്‍ പോലും ദൃക്‌സാക്ഷികളായെത്തിയിരുന്നു. മയക്കുമരുന്ന് കച്ചവടക്കാര്‍, കൊലപാതകികള്‍, കവര്‍ച്ചക്കാര്‍ തുടങ്ങിയവര്‍ ഈ പത്ത് കുറ്റവാളികളില്‍ ഉള്‍പ്പെടുന്നു. സതേണ്‍ ചൈനയിലെ ഗ്വാന്‍ഗ്‌ഡോന്‍ഗ് പ്രവിശ്യയിലെ ലുഫെന്‍ഗിലുള്ള എക്‌സിക്യൂഷന്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു കൂട്ട വധശിക്ഷ നടപ്പിലാക്കിയിരുന്നത്. ജൂണിന് ശേഷം ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ പൊതുജനമധ്യത്തില്‍ വച്ചുള്ള വധശിക്ഷക്ക് ഗ്വാന്‍ഗ്‌ഡോന്‍ഗ് കോടതികള്‍ ഉത്തരവിട്ടിരിക്കുന്നത്.

കുറ്റങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ജനത്തെ പിന്തിരിപ്പിക്കുന്നതിനും മുന്നറിയിപ്പേകുന്നതിനുമാണ് ഇത്തരത്തില്‍ പരസ്യമായി വധശിക്ഷയേകിയിരിക്കുന്നതെന്നാണ് ലോക്കല്‍ ലീഗല്‍ അഥോറിറ്റി ഇതിനെ ന്യായീകരിക്കുന്നത്. എന്നാല്‍ ഈ സംഭവം മനുഷ്യത്വരാഹിത്യവും മനുഷ്യത്വത്തെ അപമാനിക്കുന്നതുമാണെന്നാണ് ചൈനീസ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 9.30ന് ലുഫെന്‍ഗിലെ ഡോന്‍ഗായ് ടൗണിലെ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ഈ കൂട്ടക്കുരുതി നിര്‍വഹിച്ചിരുന്നത്. ശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് ന്യായാധിപന്മാര്‍ ഇവിടെയെത്തി ഇവര്‍ ചെയ്ത കുറ്റത്തെക്കുറിച്ചും നടപ്പിലാക്കുന്ന ശിക്ഷയെക്കുറിച്ചും ജനം കേള്‍ക്കാന്‍ വേണ്ടി ഉച്ചത്തില്‍ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

ഷാന്‍വെയ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി, ലുഫെന്‍ഗ് പീപ്പില്‍സ് കോടതി എന്നീ നീതിപീഠങ്ങള്‍ അന്നേ ദിവസം 12 പേര്‍ക്കാണ് ശിക്ഷ നടപ്പിലാക്കാന്‍ വിധിച്ചിരുന്നത്.ഇവരില്‍ 10 പേര്‍ക്കാണ് വധശിക്ഷയേകിയിരിക്കുന്നത്. ഇവരില്‍ ഏഴ് പേരെ മയക്കുമരുന്ന കച്ചവടം ചെയ്തതിനാണ് വധിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ കൊലപാതകം, കവര്‍ച്ച എന്നിവ ചെയ്തതിന്റെ പേരിലാണ് വധശിക്ഷയേറ്റ് വാങ്ങിയിരിക്കുന്നത്. ഈ ക്രൂരമായ ശിക്ഷ നടപ്പിലാക്കലിന്റെ ദാരുണമായ വീഡിയോ പുറത്ത് വന്നിരുന്നു. കുറ്റവാളികളെ കോടതി വാഹനങ്ങളില്‍ ഒന്നിന് പുറകെ ഒന്നായാണ് സ്റ്റേഡിയത്തിലേക്ക് കൊണ്ടു വന്നിരുന്നത്. ഇവര്‍ക്ക് ഇവിടെ വച്ച് പരസ്യ ശിക്ഷ നടപ്പിലാക്കുന്ന കാര്യം ഡിസംബര്‍ 12 ലുഫെന്‍ഗ് കോടതി പുറത്തിറക്കിയ പബ്ലിക്ക് നോട്ടീസിലൂടെ വെളിപ്പെടുത്തിയിരുന്നു. ശിക്ഷ കാണാന്‍ സ്റ്റേഡിയത്തിലേക്കെത്താന്‍ ജനത്തോട് ഈ നോട്ടീസിലൂടെ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button