
കാക്കനാട്: ബാലനീതി നിയമം പ്രകാരം ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കായി ലീഡ് ലീഡിംഗ് ദ ചേയ്ഞ്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ഈശപ്രിയ ഉദ്ഘാടനം ചെയ്തു. രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണമെന്ന് അസി. കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ ബി സൈന അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എം.പി ആന്റണി ബാലനീതി നിയമത്തെ സംബന്ധിച്ച് ക്ലാസ് നയിച്ചു. ശിശു സംരക്ഷണ സ്ഥാപനങ്ങളെയും ദത്തെടുക്കല്‍ കേന്ദ്രങ്ങളേയും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി മുന്‍ പ്രോഗ്രാം ഓഫീസര്‍ സിസിലി ക്ലാസ് നയിച്ചു.
Post Your Comments