പല്ലുവേദനയുമായി എത്തിയയാളുടെ മൂന്ന് പല്ലുകള്‍ പറിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്കി. അബ്ദുള്‍ ഖാദര്‍ എന്ന രോഗിക്കാണ് ഈ ദാരുണ അന്ത്യം ഉണ്ടായത്. പല്ലുവേദനയെ തുടര്‍ന്ന് ദന്തല്‍ ക്ളിനിക്കില്‍ എത്തിയ ഖാദറിന്റെ മൂന്ന് പല്ലുകള്‍ ഡോക്ടര്‍ ഡോ. വീരേഷ് മഗലാദ് പറിച്ചതായും, ഇതിന് ശേഷം വായില്‍ രക്തസ്രാവം ഉണ്ടാവുകയും, കോമാ അവസ്ഥയിലേയ്ക്ക് പോവുകയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
എന്നാൽ ചികിത്സാപിഴവിനെക്കുറിച്ചുള്ള ആരോപണം ഇയാള്‍ നിഷേധിച്ചു.ഖാദറിന്റെ സഹോദരന് അബ്ദുള്‍ റസാഖാണ് പരാതി നല്‍കിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ രോഗി കോമ അവസ്ഥയിലായിരുന്നു എന്ന് മറ്റു ഡോക്ടർമാർ പറയുന്നു.
Post Your Comments