മുംബൈ: മുംബൈയിലെ അന്ധേരിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 12പേര്‍ മരിച്ചു. അന്ധേരി ഈസ്റ്റിലെ കടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.15ഓടെ ഉണ്ടായ തീപിടുത്തത്തില്‍ 200 അടിയോളമുള്ള കട തകര്‍ന്നുവീണു. 12ല്‍ അധികം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണു റിപ്പോര്‍ട്ട്. ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനു സമീപമുള്ള ഖൈറാണി റോഡിലെ ഭാനു ഫര്‍സാന്‍ കടയില്‍ പുലര്‍ച്ചെ 4.15നാണു തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത്.
ഭക്ഷണശേഖരം, വസ്ത്രം, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കു മുകളിലേക്കാണു കെട്ടിടം വീണത്. ഇതിനുള്ളില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിപ്പോയെന്നും കടയുടമ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ചോ ആറോ തൊഴിലാളികള്‍ രക്ഷപ്പെട്ടിട്ടുണ്ട്.
മൂന്ന് അഗ്‌നിശമന സേനാ വാഹനങ്ങളും നാലു ജംബോ വാട്ടര്‍ ടാങ്കറുകളും ആംബുലന്‍സുകളും തീപിടിത്തമുണ്ടായി മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ കെട്ടിടം തകര്‍ന്നുവീണതാണു മരണസംഖ്യ ഉയര്‍ത്തിയത്.
Post Your Comments