വാരണാസിയില്‍ ആരംഭിച്ച മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ചിത്രീകരണം ഈ വര്‍ഷത്തോടെ അവസാനിക്കും. അടുത്ത വര്‍ഷത്ത വിഷു റിലീസ് ആയിട്ടാകും ചിത്രം സ്ക്രീനിലെത്തുക. ചിത്രത്തിന്റെ ദൈര്‍ഘ്യമേറിയ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് റിലീസ് വൈകിപ്പിക്കുന്നത്. 30 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന് അടക്കമുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകും. വിഷ്വല്‍ എഫക്ട്സിന് വേണ്ടി മാത്രം എട്ട് കോടിയോളം രൂപയാണ് ചെലവിടുന്നത്. ഭൂമിയിലെ അവസാനത്തെ ഒടിയനായിട്ടാണ് മോഹലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം. പ്രകാശ് രാജ് പ്രതിനായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ്. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments