ന്യൂഡല്‍ഹി: രാഷ്ട്രീയമായി വന്‍ വെല്ലുവിളി ഉയര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ നേട്ടമാകും. രാജ്യത്തു മോഡി തരംഗം അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനകളാണ് ഇത് നൽകുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി ഭരണം തുടരാനുള്ള ജനഹിതമായി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.
അഞ്ചു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ ഭരണത്തിലുള്ളത്.22 വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയ പാര്‍ട്ടിയെന്ന നിലയില്‍ ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് കരുതിയവര്‍ക്ക് വലിയ ഞെട്ടലാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്. പുതുതായി കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഹിമാചലിൽ തോൽവി കൊണ്ട് നേരിട്ടിരിക്കുന്നത്.
പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ഒബിസി വിഭാഗനേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ ഒപ്പം നിര്‍ത്തിയിട്ടും ഭരണം പിടിക്കാന്‍ പറ്റാത്തത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. ബിജെപിക്ക് ഇരട്ടി മധുരം നല്‍കുന്നതും ഇതു തന്നെയാണ്.
Post Your Comments