Chilambu

ഒരു ഓറഞ്ചു റ്റാക്സിയുടെ ദു:ഖം

സപ്ന അനു ബി ജോര്‍ജ്ജ്

എല്ലാ  നിറങ്ങള്‍ക്കും കാണുമോ, ഈവക വിഷാദങ്ങള്‍, ഹേയ്‌, വഴിയില്ല .എങ്കിലും റ്റാക്സിയായിജീവിക്കാ‍ന്‍ വിധിക്കപ്പെട്ട എന്റെ തലയിലൂടെ, ഈ നിറത്തിന്റെ പേരില്‍,നിലനില്‍പ്പിനു തന്നെ വെള്ളിടിവെട്ടി ദിവസം . ഇതിനു മുന്‍പായി ഒന്നു പറഞ്ഞോട്ടെ,എന്റെ ഈ ഓറഞ്ചുനിറത്തിന്റെ, ഒരു പഴയ കഥ. പഴയകഥയും, പഴമ്പുരാണവും പറഞ്ഞു നിങ്ങളെ ഞാന്‍ മുഷുമിപ്പിക്കുകയല്ല,അതു പറഞ്ഞില്ലെങ്കില്‍ ,പിന്നെ ഞാനീ പറയാന്‍പോകുന്ന  കഥയ്ക്ക്  പ്രസക്തി ഇല്ലതാകും. എങ്കിലും പറയാം, പക്ഷെ നിങ്ങള്‍ കേള്‍ക്കണം.

ദു:ഖഭാരം ചുമക്കുന്ന
മുള്‍കിരീടം പേറുന്ന
എത്രയെത്ര ജീവിതങ്ങള്‍
എന്നിലൂടെ കടന്നുപോയ്‌
പീ..പീ..പീ..(ടാസ്‌കിയുടെ നൊമ്പരഗാനമാ??)

എനിക്കെല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കണം എന്നും,പൊന്നുപോലെ നോക്കണമെന്നൊന്നും  ഞാന്‍ ആരെയും ചട്ടം കെട്ടിയിട്ടില്ല. എല്ലാ അവയവങ്ങളും ഒത്തൊരുമയോടെ നിന്നാല്‍‍, എനിക്കും എന്റെ ഡ്രൈവര്‍ ചേട്ടനും,എന്റെ പൊന്നേമാന്മാര്‍ക്കും ജിവിതം കുശാല്‍. പക്ഷെ,എന്റെ ചേട്ടന്റെ, എന്നോടുള്ള  ‘കരുതല് ‘‍; എന്നെ എന്നും സുന്ദരിയാക്കി. മാലയും തൊങ്ങലും ചിന്തേരുകളും,എന്നെ ഒരു ‘പക്ക’ പാക്കിസ്ഥാനി സുന്ദരിയാക്കി, ഇതൊരു ‘പഡാ’ന്റെ പെണ്ണാണെന്ന് ആരും പറയും. കാശുമാലയോ രുദ്രാക്ഷമോ,പൊന്നുംകുരിശോ, കണ്ടാല്‍ തീരുമാനിച്ചോണം,അതൊരു മലയാളി മങ്കയുടെ ആനച്ചന്തം ആണെന്ന് !.തമിഴകത്തിന്റെ വണ്ടിയാണെന്നുള്ളതിനു, അടായാളത്തിന്റെ ആവശ്യമില്ല, ദൂരേന്നു കേള്‍ക്കാം,തമിഴ്‌ പാട്ട്‌ ‘ഗുണ്ടുമാങ്കാ,നേരം പാര്‍ത്തു , യാരുമില്ലാവന്ദാളെ’ അല്ലെങ്കില്‍പ്പിന്നെ ശിവാജിയുടെയൊ, രജനികാന്തിന്റെയൊ പോസ്റ്റര്‍ ഉണ്ടാവും പുറകിലെ ഗ്ലാസില്‍. ആരുടെയൊക്കെയോ, ജീവിതങ്ങള്‍ എന്റെ ഈ കൈകളിലൂടെ കടന്നു പോയി, ഒരോആളുടെ അടുത്തിനിന്നു കൈമാറി പോകുമ്പോളും,എന്തോ ഒരു നഷ്ടബോധം തോന്നിയിരുന്നു. പക്ഷേ എന്റെ ജീവിതം കൊണ്ട്‌ , അവര്‍ക്കുണ്ടാകുന്ന  നല്ല നാളെയെപ്പറ്റി ആലോചിക്കുമ്പോല്‍,എന്തും നല്ലതിനുവേണ്ടിയാണല്ലൊ, എന്ന ഒരു സമാധാനം മാത്രം. ഓരോ കൈ മാറിപ്പോകുമ്പൊഴും,എന്റെ മുഖത്തിനും രൂപത്തിനും അതിന്റെതായ മാറ്റം വന്നു.

എന്നൊടൊപ്പം യാത്രചെയ്യുന്നവരുടെ, ജീവിതത്തിന്റെയും,വയറ്റിപ്പിഴപ്പിന്റെയും  ,കദനകഥകള്‍ കേട്ടുകേട്ടു തഴമ്പിച്ചു എന്റെ ഈചെവി. വണ്ടി ഓടിക്കുമ്പോഴും കേള്‍ക്കാം,പലരുടെയും കഥകള്‍. എന്റെ കൂടെ യാത്ര ചെയ്തൂ എന്നെനിക്കറിയാവുന്ന ഒരു പറ്റം മനുഷ്യര്‍. ജോലി തേടിയും, പുതിയ ജോലിയില്‍ പ്രവേശിച്ചതിന്റെ  സന്തോഷം, അതു പ്രകടിപ്പിക്കനായി, റ്റാക്സിക്കുലിയുടേ ബാക്കി ‘നിങ്ങള്‍ വെച്ചോളൂ’ എന്നു പറയുന്നവരും, അത്യാഹിതത്തില്‍പ്പെട്ടു ആഴ്പത്രികളിലേക്കു പോകുന്നവര്‍, എന്നിങ്ങനെ,പല പല മുഖങ്ങള്‍.ഒരിക്കല്‍   ഒരു രക്ഷിതാവിന്റെ വരെ വേഷം കിട്ടുമൊ എന്നുവരെയായി,ഒരു ഗര്‍ഭിണീചേച്ചി കൈകാട്ടി നിര്‍ത്തി,‘ഹാമദിലേക്ക്’ സ്ഥലം പറഞ്ഞു. ഇവിടുത്തെ ഒരേഒരു, ആശുപത്രി. ചെരിഞ്ഞു പ്രയാസപ്പെട്ടു വണ്ടിയില്‍ കയറി,കൂടെ ഒരു വലിയ ബാഗും.ഇത്രടം മുമ്പോട്ടു പോയിക്കഴിഞ്ഞപ്പോ, പുറകില്‍ ഒരു മൂളലും, ഏങ്ങലും’എനിക്കത്ര സുഖം തോന്നുന്നില്ല, വണ്ടി ഒന്നു വേഗം വിടാമോ?‘.ചാരിക്കിടന്നോളൂ എന്നു പറഞ്ഞ് , ഞാന്‍പറപറന്നു,അത്യാഹിതവിഭാഗത്തിലേക്ക്.അകത്തുപോയി, നേഴ്സുമാരെ, വിളിച്ച് കൊണ്ടുവന്ന് അവരെ അകത്തുകയറ്റി വിട്ടു,എന്റെ കൂലി പോലും ഞാന്‍ മറന്നു.ആ കുഞ്ഞു പിറന്നു കാണുമോ? അവരിനി എന്നെ, ഓര്‍ക്കുമൊ? ഒരിക്കലും  ഇല്ല,അവരുടെ കയ്യില്‍ നിന്നു വീണുപോയ  ഒരു  മുഷിഞ്ഞ കച്ചീഫ് , വണ്ടിയുടെ ഡാഷ് ബോര്‍ഡിലേക്ക് അലക്ഷ്യമായിട്ടു കൊണ്ട് ,എന്റെ ആശങ്കകളെല്ലാം,ഞാന്‍ ഒരു ദീര്‍ഘശ്വാസത്തിലൊതുക്കി.ഇങ്ങനെ സന്തോഷത്തിന്റെയും സഹതാത്തിന്റെയും, പ്രേമത്തിന്റെ തീവ്രതയുടെ മിന്നലാട്ടം, എന്റെ മിന്നിലെ ചെറിയ കണ്ണാടിയില്‍.

മൈക്കിലൂടെ കേള്‍ക്കുന്ന മാതിരി. ഇതിനിടെ വണ്ടിഓടിച്ചു കൊണ്ടു   ‘മൊബീല്‍’ സംസാരം പാടില്ല എന്നൊരു നിയമം വന്നതില്‍പ്പിന്നെ,ചെവിയില്‍ കുത്തുന്ന കുന്ത്രാണ്ടം ഉണ്ടല്ലോ, ‘മൊബീലിന്റെ’  കൂടെ,  എല്ലാവര്‍ക്കും ; കണ്ടാല്‍ നൂക്കു(മൂക്കു)കുത്തി ആണെന്നെ തോന്നു! നാട്ടില്‍ നിന്നു വിളിക്കുന്നവരോടുസംസാരിക്കുന്നതു കേള്‍ക്കുന്നതാണേറ്റവും സങ്കടം.പണത്തിന്റെയും കടത്തിന്റെയും മാത്രം കഥകള്‍. പെങ്ങളെ കെട്ടിക്കാനും, ചേച്ചിയുടെ പ്രസവം എടുക്കാനും, തലക്കാലത്തേക്ക്‌എവിടുന്നെങ്കിലും ” മറിക്ക്‌” എന്നൊരു ഉപദേശവും ,കൂടെ പലിശ ഞാന്‍ മാസംഅയച്ചോളാം’ എന്ന ആശ്വാസവാക്കും!! എന്നിരുന്നാലും എന്റെ കണ്ണൂനീരും സങ്കടങ്ങളും ആരും തന്നെ കണ്ടില്ല. പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകുമ്പോള്‍ പഴയതെല്ല്ലാം എല്ലാവരും മറക്കും. അതുപോലെ എനിക്കും നിലംപതിക്കാനായി ഒരുപച്ച നിറം ഉടലെടുത്തു. സുന്ദരിയും സുശീലയും,സായിപ്പിന്റെ കോട്ടും സൂട്ടും ‘വാ’ എന്താ പെണ്ണിന്റെ ‘പവര്‍’‍!! പറയാതിരിക്കന്‍ വയ്യ. എല്ലാ വിധത്തിലും സര്‍വ്വ ഗുണസമ്പന്ന, കുടുമക്കാരി.പഴുത്ത പ്ലാവില പൊഴിയുമ്പോള്‍,പച്ചപ്ലാവില ചിരിക്കാറുണ്ടോ?എന്തിന്,പതിനാലാം ദിനം ഇവളുടെയും അവസ്ഥ ഇതുതന്നെയല്ലെ!

ഒന്നുവിരിയുമ്പോള്‍ ഒന്നു പൊഴിയണമല്ലോ?അതിനാല്‍ എന്റെ എല്ലാ ശക്തിയും എടുത്തു ഞാന്‍ ഓടിനടന്നു, തുരുമ്പിച്ച ദേഹം, പെയിന്റടിച്ചും, ഒട്ടിച്ചും പറ്റിച്ചും,മോടിപിടിപ്പിക്കാന്‍ നോക്കിയിട്ടും, ഈ പച്ചപ്പരിഷ്ക്കാരികളോട്‌
കിടപിടിക്കാന്‍ എനിക്കു പറ്റിയില്ല. കുറച്ചു നാളൊക്കെ ഓടിത്തളര്‍ന്നു, പിന്നെ, ഒളിച്ചു നടന്നു. ആരും കാണാതെ ഇരുളിന്റെ മറവിലുമുള്ള ജീവിതം, താല്‍ക്കാലം നീന്നുപിഴക്കാനുള്ള,സകല  കളികളും, ഒട്ടു മുക്കാലും തീര്‍ന്നു
എന്നുതന്നെ പറയാം.എല്ലാ വാതിലുകളും അടഞ്ഞപ്പോഴും എന്റെ ചേട്ടന്മാരുടെ ഇറ്റുവീഴുന്ന കണ്ണുനീരും, സങ്കടങ്ങളുടെ, അവരുടെ അമ്മമാരുടെയും,ഭാര്യമാരുടെയും, പെങ്ങന്മാരുടെയും, പ്രാരാബ്ധങ്ങള്‍ കേള്‍ക്കാന്‍ ആരും ഇല്ലാതെയായി. അവരുടെ  അവസാന പ്രതീക്ഷകളും നശിക്കുന്നതിന്റെ മുറവിളിയും ആരും കേട്ടില്ല. വാക്കുകള്‍ക്കും അതീതമായ സൗഹൃദത്തിന്‌, മിഴികള്‍ക്കു മറക്കാന്‍ പറ്റാത്ത കണ്ണുനീര്‍ തുള്ളികള്‍ക്ക്‌, ആരോടും പ്രകടിപ്പിക്കാന്‍ പറ്റാത്ത, മനസ്താപം. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബന്ധങ്ങള്‍ ആകുന്ന ജന്മങ്ങള്‍ക്ക്,വിങ്ങലുകളില്ലാതെ, കണ്ണീരില്ലാതെ,പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടല്ലാതെ, മറ്റെന്ത്  നല്‍കാന്‍??   മനസ്സില്‍ നിന്ന്  മനസ്സിലേയ്ക്ക് ഒഴുകിയിരുന്ന സ്നേഹപ്രവാഹത്തിന്റെ ഓര്‍മ്മയ്ക്കായ്‌….ഒരിക്കലും വേര്‍പെടുത്താന്‍ പറ്റാത്തൊരു
ഓര്‍മ്മയുമായ്  എന്നെന്നും ,ഏതു നിസ്സംഗതയിലും ജീവിക്കാന്‍ കടപ്പെട്ട ഞാന്‍?‍.ആര് ആര്‍ക്ക് മറുപടി നല്‍കും? ആര്‍ ആരെ, സാന്ത്വനിപ്പിക്കും ? ഒരാള്‍ മറ്റൊരാളുടെ വിങ്ങലുകള്‍ക്ക് സാക്ഷിയായി.

നഗരം മോടിപിടിപ്പിച്ച്‌ ,പുരോഗമനാത്മകമായ വഴികളിലൂടെ ഈ രാജ്യം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍എന്തെങ്കിലും ഒക്കെ ചീഞ്ഞടിയണം,വളമായി. അതെന്റെ,ഈ ഓറഞ്ചു നിറമുള്ള സ്നേഹസ്വരൂപിയായ,മനസ്സുംശരീരവുമായിരിക്കും  എന്ന് സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല എന്റെ ചേട്ടന്മാര്‍.അവരൊക്കെ,എങ്ങോട്ടോ ഓടി ഒളിച്ചു, എങ്ങനെയെങ്കിലും രക്ഷപ്പെട്ടുകാണും എന്നപ്രതീക്ഷ,’യാര്‍ഡില്‍’ വെറും തുരുമ്പു കഷണങ്ങളായികിടക്കുന്ന, എന്റെമനസ്സില്‍ ഇപ്പോഴും ബാക്കി കിടക്കുന്നു. കുറെ തുരുമ്പു കച്ചവടക്കാര്‍ക്ക് കുറെ മുഷിഞ്ഞ റിയാല്‍ നോട്ടുകളുടേ തൂക്കുവില മാത്രമായിത്തീര്‍ന്നു ഞാന്‍.കഷ്ടം.

“എല്ലാം നശിക്കുമിവിടെ,സ്ഥിരമായതൊന്നു-
മില്ലെന്ന സത്യമറിയുന്നവരെങ്കിലും നാം,
തെല്ലൊന്നതോര്‍ത്തു മരുവുന്നവരുള്ളതായി-
ട്ടില്ലാതെയില്ല,വിരളം; ഗതി ശോചനീയം “

നമ്മുടെ ‘കേയെസ്സാര്‍ട്ടീസി’ക്കും, ബജാജിന്റെ ‘ബ്യാക്കെഞ്ചിന്‍ ഓട്ടോ’യ്ക്കുമൊക്കെ, പറയേണ്ടി വരുമോ ഇത്തരം കദനകഥകള്‍, എന്നെങ്കിലും!!!പ്രതീക്ഷക്കു വകയില്ലാതില്ല.

ദുബായ്•ഒരു സ്മാര്‍ട്ട്‌ഫോണില്‍ നിന്നും മോഷ്ടിച്ച മെമ്മറി കാര്‍ഡിലെ ചിത്രങ്ങള്‍ സ്വന്തം ഫേസ്ബുക്ക്‌ അക്കൗണ്ട്‌ വഴി പ്രചരിപ്പിച്ച വിമാന ക്ലീനിംഗ് തൊഴിലാളി ദുബായില്‍ വിചാരണ നേരിടുന്നു.

28 കാരനായ പാകിസ്ഥാനി യുവാവ് വിമാനം വൃത്തിയാക്കുന്നതിനിടെയാണ് അമേരിക്കന്‍ വനിതായുടെ സ്മാര്‍ട്ട്‌ ഫോണ്‍ കാണുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ തന്റെ മേലുദ്യോഗസ്ഥന് കൈമാറുന്നതിന് മുന്‍പ് ഇയാള്‍ അതിലെ മെമ്മറി കാര്‍ഡ്‌ മോഷ്ടിച്ചിരുന്നു. മേലുദ്യോഗസ്ഥന്‍ കാണാത്തതായ വസ്തുക്കള്‍ സൂക്ഷിക്കുന്ന വിഭാഗത്തില്‍ സ്മാര്‍ട്ട്‌ ഫോണ്‍ നിക്ഷേപിക്കുകയും ചെയ്തു.

ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ക്ലീനര്‍, മെമ്മറി കാര്‍ഡ്‌ തന്റെ ഫോണില്‍ ഇട്ടപ്പോള്‍ ഫോണിനുടമയായ അമേരിക്കന്‍ യുവതിയുടെ സെല്‍ഫികളും, “മനോഹരമായ ചിത്രങ്ങളും” കാണാനിടയായി. കൂടുതല്‍ ഫോളോവേഴ്സിനെ ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തതെന്ന് പ്രതി പ്രോസിക്യൂട്ടര്‍മാരോട് സമ്മതിച്ചു.

അതേസമയം, അംഗോള-ദുബായ് വിമാനത്തില്‍ വച്ചാണ് തന്റെ മൊബൈല്‍ നഷ്‌ടമായതെന്ന് അമേരിക്കന്‍ യുവതി മനസിലാക്കി. പക്ഷേ, അവര്‍ ലബനനിലേക്ക് യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ദുബായ് വിമാനത്താവള അധികൃതര്‍ സ്മാര്‍ട്ട്‌ ഫോണ്‍ ലബനനിലേക്ക് അയച്ചുനല്‍കി. എന്നാല്‍ മെമ്മറി കാര്‍ഡ്‌ നഷ്ടപ്പെട്ടതായി യുവതി കണ്ടെത്തി. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം യുവതിയുടെ സുഹൃത്ത് ഫേസ്ബുക്കില്‍ പ്രതിയുടെ അക്കൗണ്ടില്‍ ചിത്രങ്ങള്‍ കാണാനിടയായി. തുടര്‍ന്ന് അമേരിക്കന്‍ വനിതാ സംഭവം ദുബായ് എയര്‍പോര്‍ട്ട്‌ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷ ജനുവരി 18 ന് പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button