യുഎഇയില്‍ ശക്തമായ മഴയും മിന്നലും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമുഴക്കം തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. അതുകൊണ്ട് മുന്‍കരുതലുകളെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരായി മാറണമെന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.
കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമുഴക്കം എന്നിവയ്ക്ക് മുമ്പ് നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍
* കാലാവസ്ഥ മാറ്റങ്ങള്‍ വീക്ഷിക്കുക. കാലാവസ്ഥ പ്രവചനങ്ങള്‍ അറിയാനായി ഔദ്യോഗിക മാധ്യമങ്ങള്‍ ശ്രദ്ധിക്കുക
* ഇലക്ട്രിക്കല്‍ വയറിംഗിനു ആവശ്യമായ പതിവ് അറ്റകുറ്റപ്പണികള്‍ നടത്തണം
* ജല മലിനജല സംഭരണികളും ഉറവുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുക
* ആവശ്യമെങ്കില്‍ ഉപയോഗത്തിനായി ഹാന്‍ഡ് ടോര്‍ച്ച്, വിളക്ക് അല്ലെങ്കില്‍ മെഴുകുതിരികള്‍ പോലുള്ള സാധനങ്ങളും പ്രഥമ ശുശ്രൂഷയ്ക്കു വേണ്ട എമര്‍ജന്‍സി കിറ്റും തയ്യാറായിക്കഴിഞ്ഞുവെന്ന് ഉറപ്പാക്കുക.
* തുറന്ന പ്രദേശങ്ങളില്‍ കുട്ടികള്‍ കളിക്കാന്‍ അനുവദിക്കരുത്
നിങ്ങള്‍ വീടിനകത്ത് ആണെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക:
* വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുക
* വീട്ടുപകരണങ്ങളില്‍നിന്ന് വൈദ്യുതി വിച്ഛേദിക്കുക.
* ലോഹങ്ങള്‍ തൊടരുത്, ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഫോണുകളും, ടാപ്പുകള്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് സംവിധാനങ്ങളുമായി ബന്ധിപ്പിച്ച ഏതൊരു ജലവും ഉപയോഗിക്കരുത്, കാരണം മിന്നല്‍ ഇവയിലൂടെ പ്രവഹിക്കാം.
* അടിയന്തിര സാഹചര്യത്തില്‍ ഒഴികെ ഭവനത്തില്‍ നിന്ന് പുറത്ത് പോകരുത്്
* ഗ്ലാസ് ജാലകങ്ങളുടെ വാതിലുകളുടെ സമീപത്ത് നില്‍ക്കരുത്
* വീടിന് പുറത്ത് കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്
* ടോയിലറ്റിനുള്ളിലെ പ്ലംബിംഗ് കണക്ഷനുകള്‍ മിന്നലുകളില്‍നിന്ന് വൈദ്യുത ചാര്‍ജ്ജിന് കാരണമാവുന്നതിനാല്‍ പരമാവധി ഷവറിംഗ് ഒഴിവാക്കുക.
* നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മൊബൈല്‍ അല്ലെങ്കില്‍ ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ ഉപയോഗിക്കാം, അവ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നു ഉറപ്പാക്കുക.
നിങ്ങള്‍ പുറത്തായിരുന്നെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക:
* മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, ടെലികമ്മ്യൂണിക്കേഷന്‍ പോസ്റ്റുകള്‍ എന്നിവയുടെ സമീപത്ത് നില്‍ക്കരുത്.
* തീരം, വെള്ളച്ചാട്ടം, ഡാമുകള്‍, കുളങ്ങളില്‍ ഇവയുടെ സമീപത്ത് പോകരുത്.
* സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതിനും കനത്ത മഴയില്‍ വൈദ്യുതപ്രവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനും ശ്രമിക്കുക.
* തീപിടുത്തം തടയാനുള്ള ഉപകരണങ്ങള്‍ കരുതി വയ്ക്കുക കാരണം മിന്നലില്‍ നിന്നും വേഗം തീ പടര്‍ന്ന് പിടിക്കും
* അത്യധികം അടിയന്തിര സാഹചര്യമില്ലാത്ത പക്ഷം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
* നിങ്ങള്‍ ഒരു തുറന്ന സ്ഥലത്തിലാണെങ്കില്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് ലാന്‍ഡ്‌ലൈന്‍ ഫോണ്‍ ഉപയോഗിക്കുക. മൊബൈല്‍ അല്ലെങ്കില്‍ ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ മാത്രമേ അകത്ത് മാത്രം ഉപയോഗിക്കാന്‍ പാടുള്ളു.
നിങ്ങള്‍ കാറില്‍ യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ താഴെ പറയുന്ന നടപടിക്രമങ്ങള്‍ നടപ്പിലാക്കുക:
* കാലാവസ്ഥ മാറ്റങ്ങള്‍ ശ്രദ്ധിക്കുക.റേഡിയോയിലൂടെ കാലാവസ്ഥ പ്രവചനങ്ങള്‍ ശ്രദ്ധിക്കുക
* റോഡില്‍ പെട്ടെന്ന് സംഭവിക്കുന്ന കാലാവസ്ഥ മാറ്റങ്ങള്‍ കരുതിയിരിക്കുക.
* വേഗത കുറയ്ക്കുക, മറ്റ് വാഹനങ്ങളെ മറികടക്കരുത്
* വെള്ളപ്പൊക്കം ഉള്ള പ്രദേശങ്ങളില്‍ ഗതാഗതത്തിനായി കാര്‍ ഉപയോഗിക്കരുത്. ഒഴുകുന്ന വെള്ളം നിങ്ങളുടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും
* വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക
#رسائل_توعية pic.twitter.com/jsVt4x6JqF
— NCEMA UAE (@NCEMAUAE) December 14, 2017
Post Your Comments