ദുബായി: ദുബായ്, അല്‍.ഐന്‍, ഫുജൈറ, റാസ് അല്‍ ഖൈമ തുടങ്ങിയ യു.എ.ഇ.യിലെ മറ്റ് ഭാഗങ്ങളും കല്‍ബ പ്രദേശങ്ങളും ദുബായിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായി. കനത്ത മെഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി അധികൃതരു രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കടലോര പ്രദേശങ്ങളിലേക്കും കുന്നിന്‍ചെരുവുകളിലേക്കും ആരും പോകരുതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലത്തെ കാലാവസ്ഥയെ കുറിച്ച് ഒന്നും കൃത്യമായി പറയാന്‍ കഴിയില്ലെന്നും കാലാവസ്ഥ മാറിക്കൊണ്ട്രിക്കുകയാണെന്നും അതുകൊണ്ട് എല്ലാവരും ജാഗ്രതരായിരിക്കണമെന്നും ദുബായ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
#المركز_الوطني_للأرصاد
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد
طريق المدام – الشويب، أحمد البدواوي#سماوي_للإستكشاف pic.twitter.com/k3ah3p6KDz— المركز الوطني للأرصاد (@NCMS_media) December 17, 2017
അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലെ നിയന്ത്രണ കേന്ദ്രങ്ങളിലേക്ക് എല്ലാ അടിയന്തര കോളുകളും സ്വീകരിക്കുന്നതിന് അബുദാബി പോലീസ് തയ്യാറായിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ്, മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെ എല്ലാ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി ദേശീയ അടിയന്തര ക്രൈസിസും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും പറഞ്ഞു.
#أمطار_الخير الأمطار المتوقعة على الدولة في الأيام القادمة حسب النموذج العددي #المركز_الوطني_للأرصاد pic.twitter.com/RK1YM7h4Na
— المركز الوطني للأرصاد (@NCMS_media) December 14, 2017
കാലാവസ്ഥ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാല്‍ കടല്‍ സമീപത്തുള്ള താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും തിങ്കളാഴ്ച വരെ നീന്താന്‍ പോകുന്നത് നല്ലതല്ലെന്നും ്ധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, യുഎിയിലെ പല സ്ഥലങ്ങലിലും കനത്ത മഴയും ഇടിമിന്നലും റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ജൈസ് പര്‍വ്വതം, ദബ്ബയിലെ വാം നഗരമായ അല്‍ ഫുജൈറ എന്നിവിടങ്ങളിലും റാസ് അല്‍ ഖൈമയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയുണ്ടായിരുന്നു.
الإمارات : مياه الأمطار تدخل في مواقف احد المولات في الفجيرة. pic.twitter.com/J0PyHCc0QD
— مركز العاصفة (@Storm_centre) December 17, 2017
ശക്തമായി തന്നെ മഴ തുടരുന്നതിനാല്‍ ദുബായിയിലേയും യുഎഇയിലേയും പല പരിപാടികളും മാറ്റിവെച്ചു. കൂടാതെ ദൂരയാത്രകള് പോകാന്‍ തയാറെടുക്കുന്നവര്‍ യാത്രകള്‍ തല്ക്കാലം മാറ്റിവെയ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് ഇവിടെ ചുഴലിക്കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും അധികൃര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
#المركز_الوطني_للأرصاد
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد
أحفرة “الفجيرة” أحمد البدواوي #سماوي_للإستكشاف pic.twitter.com/5WTUpVTLfq— المركز الوطني للأرصاد (@NCMS_media) December 17, 2017
Post Your Comments