
അജ്മാന്‍ : യുഎഇയില്‍ ഉണ്ടായ തീപിടുത്തത്തില്‍ യുവാവിനു ദാരുണാന്ത്യം. 27 വയസുകാരനായ യുവാവാണ് അപകടത്തില്‍ മരിച്ചത്. അജ്മാനിലെ ഫാക്ടറി മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു തീപിടുത്തം ഉണ്ടായത്. ഏഷ്യന്‍ തൊഴിലാളിയാണ് അപകടത്തില്‍ മരിച്ചത്. അജ്മാന്‍ സിവില്‍ ഡിഫന്‍സ് തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
12 ഷോപ്പുകള്‍ കത്തി നശിച്ചു. ദശലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി അല്‍ ഷംസി പറഞ്ഞു.
തീപിടുത്തം ഉണ്ടായ വിവരം ലഭിച്ച് നാലു മിനിറ്റിനുള്ളില്‍ അഗ്നിശമന സ്ഥലത്തി എത്തിയതായി അലി അല്‍ ഷംസി അറിയിച്ചു. ശക്തമായ കാറ്റും തീ പടരാന്‍ സാധ്യതുള്ള വസ്തുക്കളുമാണ് ഇത്രയും വലിയ നഷ്ടമുണ്ടാക്കാനുള്ള കാരണമെന്നു അദ്ദേഹം വ്യക്തമാക്കി.
Post Your Comments