Latest NewsNewsLife Style

സാമ്പത്തിക നഷ്ടം വരുത്തുന്ന വാസ്തു പിഴവുകള്‍ ഇവയാണ്

താക്കോല്‍ ഇല്ലാത്ത ലോക്ക് മാറ്റുക. ഇത് താഴാണെങ്കിലും. ഇത് സാമ്പത്തിക നഷ്ടത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത് സാധാരണയാണ്. ചെടികള്‍ കരിഞ്ഞോ ഉണങ്ങിയോ പോകുന്നത് സാമ്പത്തിക നഷ്ടത്തെ സൂചിപ്പിയ്ക്കുന്നതു തന്നെയാണ്. ഇതിന് അവസരം വരുത്താതിരിയ്ക്കുക.

പൊട്ടിയ പാത്രങ്ങള്‍ വീട്ടില്‍ നിന്നും ഒഴിവാക്കുക. ഇത് വീട്ടില്‍ ഐശ്വര്യക്കേടുണ്ടാക്കും. ഉന്നതിയുണ്ടാക്കുകയുമില്ല. കേടായവ വീട്ടില്‍ സൂക്ഷിയ്ക്കരുത്. വീട്ടില്‍ ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഭാഗങ്ങളുണ്ടെങ്കില്‍ ഇത് ഒഴിവാക്കാനും വാസ്തു ശാസ്ത്രം പറയുന്നു. ഇതും വാസ്തു പ്രകാരം ഏറെ ദോഷം നല്‍കുന്നവയാണ്.

പൊട്ടിയ കണ്ണാടി വീട്ടില്‍ ദൗര്‍ഭാഗ്യം വരുത്തും. ഇതില്‍ മുഖം നോക്കുന്നതും ഏറെ ദോഷമാണ്. ഇത് വീട്ടില്‍ നിന്നും ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button