Latest NewsNewsIndia

അമ്മയുടെ കത്തിനെ തുടര്‍ന്ന് മകള്‍ക്കു ഹിന്ദുസ്ഥാന്‍ കമ്പനി നല്‍കിയത് ആരെയും അതിശയിപ്പിക്കും

ന്യൂഡല്‍ഹി : സ്വന്തം മകള്‍ക്കു വേണ്ടി അമ്മ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കത്തയച്ചു. വ്യത്യസ്തമായ ആവശ്യമാണ് കത്തിലുണ്ടായിരുന്നത്. ശ്വേത സിംഗ് എന്ന വീട്ടമ്മ അയച്ച കത്തിനു കമ്പനി മറുപടി കൊടുത്തത് കണ്ട് ശരിക്കും ആളുകള്‍ ഞെട്ടി.

മിടുക്കിയായ തന്റെ മകള്‍ക്ക് വിപണിയുള്ള സാധാരണ ഷാര്‍പ്പ്‌നര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. കാരണം അവള്‍ ഇടത്തെ കൈ വശമുള്ള കുട്ടിയാണ്. അതു കൊണ്ടു പുതിയ രീതിയില്‍ ഷാര്‍പ്പനര്‍ നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്നു ചോദിച്ചാണ് കത്ത് അയച്ചത്.

കത്ത് ലഭിച്ച കമ്പനി അധികൃതര്‍ ശ്വേത സിംഗിനെ വിളിച്ചു. പ്രശ്‌നത്തില്‍ തങ്ങള്‍ സഹായിക്കമെന്നു അറിയിച്ചു.പിന്നീട് കമ്പനി ശ്വേത സിംഗിനു മറുപടിയായി ഒരു കത്ത് കമ്പനി അയച്ചു. ആ കത്തിനു ഒപ്പം കുട്ടിക്കു വേണ്ടി നിര്‍മ്മിച്ച പുതിയ പെന്‍സില്‍ ഷാര്‍പ്പ്‌നറും ഉണ്ടായിരുന്നു.

പല ഓണ്‍ലൈന്‍ സൈറ്റുകളിലും ഈ ഷാര്‍പ്പ്‌നര്‍ ഞാന്‍ തിരക്കി. എല്ലാത്തിനും 700 മുതല്‍ 1200 രൂപ വരെ വിലയുണ്ടായിരുന്നു. ഇതോടെയാണ് നടരാജ്, അപ്‌സര പെന്‍സില്‍ എന്നിവയുടെ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കത്തയ്ക്കാന്‍ തീരുമാനിച്ചത്. അവര്‍ കേവലം ഒരാഴ്ച കൊണ്ട് എന്റെ മോള്‍ക്കു വേണ്ടി പ്രത്യേകമായ രൂപകല്‍പ്പന നടത്തിയ ഷാര്‍പ്പ്‌നര്‍ നിര്‍മ്മിച്ച് അയച്ച് തന്നു. ഇതു വരെ ഇത്തരം ഉല്‍പ്പനം അവര്‍ നിര്‍മിച്ചിട്ടുണ്ടായിരുന്നില്ല. ഇതു ആദ്യമായി മോള്‍ക്ക് വേണ്ടി മാത്രം നിര്‍മിച്ച അധികൃതരോട് ഒരുപാട് നന്ദിയുണ്ടെന്നും ശ്വേത സിംഗ് അറിയിച്ചു.

 

shortlink

Post Your Comments


Back to top button