ഫേസ്ബുക്ക് നീക്കം ചെയ്ത ആ ഫീച്ചർ തിരികെ വരുന്നു. 2013ൽ നീക്കം ചെയ്ത പോക്ക് (Poke) ആണ് പുതിയ രൂപത്തിൽ തിരികെ വരുന്നത്. ഫെയ്‌സ്ബുക്കിൽ ആരുടെയെങ്കിലും ശ്രദ്ധയാകർഷിക്കാൻ ആയിരുന്നു പ്രത്യേകിച്ച് ഒരു സന്ദേശമില്ലാതെ പോക്ക് ഉപയോഗിച്ചിരുന്നത്. പക്ഷെ ഇത് ഒരു ചൊറിയൻ ഏർപ്പാടാണെന്ന ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്.
എന്നാൽ, ഫെയ്‌സ്ബുക്ക് പോക്കിന്റെ സവിശേഷതകളെല്ലാം ഉൾക്കൊള്ളിച്ച് പുതിയ ഐറ്റം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഹലോ എന്നാണ് പുതിയ ഫീച്ചർ. ഹലോയുടെ ലക്ഷ്യം വാക്കുകളുടെ സഹായമില്ലാതെ ഫെയ്‌സ്ബുക്കിൽ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുകയാണ്.
‘പോക്ക്’ന്റെ പരിഷ്കരിച്ച ഫീച്ചർ ബ്രിട്ടൺ, ഓസ്ട്രേലിയ,തായ്‌ലൻഡ്, കാനഡ, കൊളംബിയ, ഫ്രാൻസ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കിടയിലാണ് എത്തിയിരിക്കുന്നത്. പോക്ക് ഒരു തോണ്ടുവിരലായിരുന്നെങ്കിൽ ഹലോ ഒരു കൈവീശലാണ്.
Post Your Comments