KeralaLatest NewsNews

ആര്‍ട്ടിക്കില്‍ ഇനി ഇന്ത്യന്‍ പതാക ഉയരും: പാകിസ്ഥാനെ തോൽപ്പിച്ചത് കൊല്ലംകാരൻ നിയോഗ്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക്ക് പോളാര്‍ എക്‌സ്ട്രീം എക്‌സ്‌പെഡീഷനില്‍ പങ്കെടുക്കാന്‍ മലയാളിയായ നിയോഗ് കൃഷ്ണനെ തിരഞ്ഞെടുത്തു. പാകിസ്ഥാന്റെ മുഷാഹിദ് ഷായോട് ശക്തമായി പോരാടിയാണ് കൊല്ലംകാരനായ നിയോഗ് ഒന്നാമതെത്തിയത്. ആഗോള അടിസ്ഥാനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് 51078 വോട്ടുകളോടെ നിയോഗ് ഒന്നാമതെത്തിയത്.

രണ്ടാം സ്ഥാനത്ത് ആയിരുന്ന നിയോഗിനെ ഒന്നാമതെത്തിക്കാന്‍ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ അണിനിരന്നിരുന്നു.ഇന്ത്യയും പാകിസ്ഥാനും അടങ്ങുന്ന ദ വേള്‍ഡ് വിഭാഗത്തിലാണ് 120 രാജ്യങ്ങളിലെ ആയിരത്തിലധികം പേരെ മറികടന്ന് നിയോഗ് ഒന്നാം സ്ഥാനത്തെത്തിയത്.മലയാളിയായ നിയോഗിന് പിന്തുണ അറിയിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പ്രഥ്‌വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നവര്‍ രംഗത്തെത്തിയിരുന്നു.

നോര്‍വേയിലെ മഞ്ഞുമൂടിയ പര്‍വതങ്ങളില്‍ നിന്ന് ആരംഭിച്ച് സ്വീഡനിലെ പാല്‌സ പുരാതന കച്ചവടപാതകള്‍,മഞ്ഞുപാളുകളാല്‍ മൂടപ്പെട്ട ടോണ്‍ നദി എന്നിങ്ങനെ ആര്‍ട്ടിക്കിലൂടെ 300 കിലോമീറ്റര്‍ തിരഞ്ഞെടുത്ത 200 പേരോടൊപ്പം മഞ്ഞുവണ്ടിയിലായിരിക്കും യാത്ര.

shortlink

Post Your Comments


Back to top button