ന്യൂഡൽഹി: ഇനിമുതൽ വിവിധ ഫയലുകളും രേഖകളും സഭയുടെ മേശപ്പുറത്തു വെക്കുമ്പോൾ മന്ത്രിമാരും അംഗങ്ങളും “ഞാൻ യാചിക്കുകയാണ്’ (ഐ ബെഗ് ടു) എന്നതിനു പകരം ഞാൻ ഉദ്ധരിക്കുകയാണ് (ഐ റെയ്സ് ടു) എന്നു പറഞ്ഞാൽ മതിയെന്ന് രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു. ഒരു കാര്യത്തിനും യാചിക്കേണ്ട ആവശ്യമില്ല. ഇത് സ്വതന്ത്ര ഇന്ത്യയാണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
മന്ത്രിമാരും അംഗങ്ങളും വിവിധ റിപ്പോർട്ടുകളും വിശദീകരണങ്ങളും പ്രസ്താവനങ്ങളും സഭയിൽ വെക്കുമ്പോൾ ഉപയോഗിക്കുന്ന പദപ്രയോഗം മാറ്റാനാണ് നിർദേശം. അതേസമയം ഇതൊരു ഉത്തരവല്ലെന്നും നിർദേശം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments