Latest NewsNewsIndia

പാ​ർ​ല​മെ​ന്‍റി​ൽ ഇ​നി താ​ണു​കേ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല; ​വെ​ങ്ക​യ്യ നാ​യി​ഡു

ന്യൂ​ഡ​ൽ​ഹി: ഇനിമുതൽ വി​വി​ധ ഫ​യ​ലു​ക​ളും രേ​ഖ​ക​ളും സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു വെ​ക്കു​മ്പോ​ൾ മ​ന്ത്രി​മാ​രും അം​ഗ​ങ്ങ​ളും “​ഞാ​ൻ യാ​ചി​ക്കു​ക​യാ​ണ്’ (ഐ ​ബെ​ഗ് ടു) ​എ​ന്ന​തി​നു പ​ക​രം ഞാ​ൻ ഉ​ദ്ധ​രി​ക്കു​ക​യാ​ണ് (ഐ ​റെ​യ്സ് ടു) ​എ​ന്നു പ​റ​ഞ്ഞാ​ൽ മ​തി​യെ​ന്ന് രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു. ഒ​രു കാ​ര്യ​ത്തി​നും യാ​ചി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഇ​ത് സ്വ​ത​ന്ത്ര ഇ​ന്ത്യ​യാ​ണെ​ന്നാ​യി​രു​ന്നു അദ്ദേഹം വ്യക്തമാക്കിയത്.

മ​ന്ത്രി​മാ​രും അം​ഗ​ങ്ങ​ളും വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ളും വി​ശ​ദീ​ക​ര​ണ​ങ്ങ​ളും പ്ര​സ്താ​വ​ന​ങ്ങ​ളും സ​ഭ​യി​ൽ വെ​ക്കു​മ്പോ​ൾ ഉപയോഗിക്കുന്ന പദപ്രയോഗം മാറ്റാനാണ് നിർദേശം. അതേസമയം ഇതൊരു ഉത്തരവല്ലെന്നും നിർദേശം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button