ബീഹാര്‍ : വയർ ക്രമാതീതമായി വീർത്തു വരുന്നത് ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഡോക്ടറുടെ അടുത്തു എത്തിച്ചു. വയറ്റില്‍ മുഴ വളരുകയാണെന്നായിരുന്നു ഡോക്ടറുടെ പ്രാഥമിക നിഗമനം. എന്നാൽ സ്കാനിംഗ് റിപ്പോർട്ട് കണ്ട ഡോക്ടർ ഞെട്ടി. കുഞ്ഞിന്റെ ഉള്ളിൽ മറ്റൊരു കുഞ്ഞു വളരുകയാണെന്നായിരുന്നു റിപ്പോർട്ട്.
ഗര്‍ഭകാലത്ത് ഇരട്ടയായി വളര്‍ച്ച ആരംഭിക്കുകയും എന്നാൽ ചില പ്രത്യേക ജനിതക തകരാറുകൾ മൂലം ഒരു ഭ്രൂണം മറ്റൊന്നിൽ നിന്നും വേർപെടാതെ ഒരു കുഞ്ഞിന്റെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞ് വളര്‍ന്ന് തുടങ്ങുകയുമായിരുന്നു. ‘പാരസൈറ്റ് ട്വിന്‍’ എന്ന പ്രതിഭാസം ആണ് ഇതിനു കാരണം. കുഞ്ഞിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്ത ശിശുവിന്റെ കണ്ണുകളുടെയും തൊലിയുടെയും വളര്‍ച്ച പൂര്‍ണ്ണമായിരുന്നു.
ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളജില്‍ആയിരുന്നു ശസ്ത്രക്രിയ. ഒരു കിലോയോളം ഭാരമുള്ള കുഞ്ഞിനെയാണ് പുറത്തെടുത്തത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഈ മാംസപിണ്ഡരൂപത്തിലുള്ള നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുഞ്ഞ്.
Post Your Comments