ദുബായ്•സ്വകാര്യ മേഖലയിലെ പുതുവര്‍ഷ അവധി ദിനം യു.എ.ഇ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജനുവരി 1, 2018 (തിങ്കളാഴ്ച) അവധിയായിരിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷി എമിറാത്തിവത്കരണ മന്ത്രാലയം അറിയിച്ചു. ജോലികള്‍ ജനുവരി 2 മുതല്‍ പുനരാരംഭിക്കും.
യു.എ.ഇ സര്‍ക്കാര്‍ നേരത്തെ പൊതുമേഖലയിലെ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2017 ഡിസംബര്‍ 31 നും 2018 ജനുവരി 1 നും അവധി ലഭിക്കും. വെള്ളി, ശനി വാരാന്ത അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ഇവര്‍ക്ക് തുടര്‍ച്ചായി നാല് ദിവസത്തെ അവധി ലഭിക്കും. ജോലികള്‍ ജനുവരി 2 മുതല്‍ പുനരാരംഭിക്കും.
Post Your Comments