അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ജനാധിപത്യത്തിന്റെ ഉത്സവം അര്‍ത്ഥപൂര്‍ണമാക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി സബര്‍മതിയിലെ ബൂത്ത് നമ്പര്‍ 115ല്‍ വേട്ടുചെയ്തു. വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നാണ് മോദി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന് ശേഷം മഷി പുരട്ടിയ വിരലുകളുമായി ജനക്കൂട്ടത്തിനിടയിലൂടെ മോദി നടന്നു. ഇത് റോഡ് ഷോയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
അതിരാവിലെ പ്രധാനമന്ത്രിയുടെ അമ്മ ഹിരാ ബെന്‍ ഗാന്ധിനഗറില്‍ വോട്ടു രേഖപ്പെടുത്തി. 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പോടെ ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടിംഗ് വോട്ടെടുപ്പ് അവസാനിക്കും. അമിത് ഷാ നരന്‍പുരയിലും അരുണ്‍ ജെയ്റ്റ്‌ലി വെജല്‍പൂരിലും വോട്ടിട്ടു. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കും.
Post Your Comments