ദുബായ്•ഫേസ്ബുക്കില്‍ പ്രവാചകന്‍ മൊഹമ്മദിന്റെ കാരിക്കേച്ചര്‍ പോസ്റ്റ് ചെയ്ത് മതനിന്ദ നടത്തിയെന്ന കേസില്‍ പ്രവാസി തൊഴിലാളിയ്ക്ക് മൂന്ന് മാസം ജയില്‍ശിക്ഷ.
34 കാരനായ ഇന്ത്യന്‍ ജോലിക്കാരനാണ് കാരിക്കേച്ചര്‍ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്ത്യക്കാരനായ മറ്റൊരു തൊഴിലാളി പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിക്കാരന്‍ തന്നെയാണ് ഫേസ്ബുക്കില്‍ കാരിക്കേച്ചര്‍ പോസ്റ്റ് ചെയ്തയാളുടെ താമസസ്ഥലം കാണിച്ചു കൊടുത്തതും.
വ്യാഴാഴ്ച, ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. 5000 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും ജഡ്ജ് ഉമര്‍ ഉത്തരവിട്ടു.
കോടതി വിധിയ്ക്കെതിരെ 15 ദിവസത്തിനകം അപ്പീല്‍ കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.
Post Your Comments