Latest NewsIndiaNews

ബി.ജെ.പിയ്ക്ക് വന്‍ മുന്നേറ്റം പ്രവചിച്ച് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി•ഹിമാചല്‍ പ്രദേശ്‌, ഗുജറാത്ത്‌ നിയമസഭ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി.

ഗുജറാത്തിലെ രണ്ടാം ഘട്ട പോളിംഗ് അഞ്ച് മണിക്ക് അവസാനിച്ചതോടെയാണ് വിവിധ ചാനലുകള്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടു തുടങ്ങി. 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി വീണ്ടും അധികാരതിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഹിമാചലിലും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകള്‍ പറയുന്നു.

ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് 112 സീറ്റുകള്‍ ലഭിക്കുമെന്ന് എന്‍.ഡി.ടി.വി എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ ലഭിക്കും.

ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് 115 സീറ്റുകളും കോണ്‍ഗ്രസിന് 65 സീറ്റുകളും ലഭിക്കുമെന്ന് ന്യൂസ് എക്സ്-സി.എന്‍.എക്സ് എകിസ്റ്റ് പോള്‍ പ്രവചിക്കുന്നു.

സഹാറാ സമയ്-സി.എന്‍.എക്സ് സര്‍വേ പ്രകാരം ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് 110-120 സീറ്റുകളും കോണ്‍ഗ്രസിന് 65-75 സീറ്റുകളും ലഭിക്കും.

ബി.ജെ.പിയ്ക്ക് 111 സീറ്റുകളും കോണ്‍ഗ്രസിന് 68 സീറ്റുകളും ലഭിക്കുമെന്ന് ടൈംസ്‌ നൗ എക്സിറ്റ് പോള്‍ പറയുന്നു.

വാര്‍ത്താ ചാനലായ എ.ബി.പിയും സി.എസ്.ഡി.എസും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ബി.ജെ.പി 91-99 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 78-86 സീറ്റുകള്‍ ലഭിക്കും.

ബി.ജെ.പിയ്ക്ക് 125 സീറ്റുകളും കോണ്‍ഗ്രസിന് 57 സീറ്റുകളും ലഭിക്കുമെന്ന് സി.എന്‍.എന്‍-ന്യൂസ് 18 മെഗാ പോള്‍ ഓഫ് ദി പോള്‍ പ്രവചിക്കുന്നു.

ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് 108 ഉം കോണ്‍ഗ്രസിന് 74 ഉം സീറ്റുകള്‍ ലഭിക്കുമെന്ന് റിപ്പബ്ലിക്-ജന്‍ കി ബാത് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

നിലവിലെ ഗുജറാത്തിലെ കക്ഷിനില ബി.ജെ.പി -115, കോണ്‍ഗ്രസ് 61, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ്.

ബി.ജെ.പി 55 സീറ്റുകളോടെ ഹിമാചല്‍ തൂത്തുവാരുമെന്ന് ന്യൂസ് 24 പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 13 സീറ്റുകള്‍ ലഭിക്കുമെന്നും ന്യൂസ് 24 പറയുന്നു.

ഹിമാചലില്‍ ബി.ജെ.പി 55 സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍ പറയുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ് 13 സീറ്റില്‍ ഒതുങ്ങും.

ഹിമാചലില്‍ ബി.ജെ.പിയ്ക്ക് 41 സീറ്റുകളും, കോണ്‍ഗ്രസിന് 25 സീറ്റുകളും മറ്റുള്ളവര്‍ക്ക് 2 സീറ്റുകളും ലഭിക്കുമെന്ന് ടൈംസ്‌ ഓഫ് ഇന്ത്യ ഓണ്‍ലൈന്‍-സി.വോട്ടര്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

47-55 സീറ്റുകളോടെ ഹിമാചല്‍ പ്രദേശ്‌ ബി.ജെ.പി തൂത്തുവാരുമെന്നു ഇന്ത്യ ടുഡേ സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 13-20 സീറ്റുകളില്‍ ഒതുങ്ങും.

182 അംഗ ഗുജറാത്ത്‌ നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 89 സീറ്റുകളിലേക്ക് ഡിസംബര്‍ 9 നും 93 സീറ്റുകളിലേക്ക് ഇന്നുമാണ് (ഡിസംബര്‍ 14) വോട്ടെടുപ്പ് നടന്നത്.

ഡിസംബര്‍ 18 നാണ് ഇരുസംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button