Latest NewsNewsIndia

‘ഈ കോണ്ടമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്’: കോഹ്ലിയേയും അനുഷ്‌കയേയും ഒരു പോലെ ഞെട്ടിച്ച വിവാഹ ആശംസ ഇങ്ങനെ

 

മുംബൈ: ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ആഘോശിക്കുന്നത് കോഹ്ലി-അനുഷ്‌ക വിവാഹമാണ്. രാജ്യമെങ്ങും ഉറ്റുനോക്കിയുള്ള വിവാഹമായിരുന്നു ഇരുവരുടേതും. വിരാട് കോലിക്കും അനുഷ്‌ക്ക ശര്‍മ്മയ്ക്കും വിവിധ കോണുകളില്‍ നിന്നും വിവാഹാശംസകള്‍ പ്രവഹിക്കുകയാണ്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ആശംസകള്‍ നേര്‍ന്നെത്തി. സോഷ്യല്‍ മീഡിയയിലും ഇവരുടെ വിവാഹമാണ് ട്രെന്‍ഡിങ് വിഷയം. വിവാഹത്തെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. വിവാഹച്ചിന്റെ ചിലവും ഇരുവരും ധരിച്ച വസ്ത്രത്തിന്റെ പ്രത്യേകതകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ഇതിനിടെയാണ് വ്യത്യസ്ത ആശംസയുമായി ‘ഡുറെക്‌സ് ഇന്ത്യ’ കോണ്ടം ശ്രദ്ധ നേടിയത്. സിംപിള്‍ ബട്ട് പവര്‍ഫുള്‍ എന്ന വിശേഷണം ഈ ആശംസ നേടി കഴിഞ്ഞു.’അനുഷ്‌കയ്ക്കും വിരാടിനും ആശംസ, മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്‌സ് അല്ലാതെ’ എന്നായിരുന്നു ട്വീറ്റ്. വിരാട് കോഹ്ലി തന്റെ മെയ്ഡ് ഓവര്‍ എറിഞ്ഞു എന്ന അടികുറിപ്പും ചേര്‍ത്തിട്ടുണ്ട്.
ഡിസംബര്‍ 11നായിരുന്നു ഇറ്റലിയിലെ ടസ്‌കനില്‍ വെച്ച് രാജകീയ വിവാഹം. താരങ്ങളും, മില്ല്യനയര്‍മാരുമായി നിരവധിപ്പേരാണ് ടസ്‌കനിലെ ആഡംബര ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റായില്‍ വിവാഹിതരായിട്ടുള്ളത്. എന്തുകൊണ്ടാണ് ഇന്ത്യന്‍ നായകന്‍ ഈ റിസോര്‍ട്ട് തന്നെ തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.

 

shortlink

Post Your Comments


Back to top button