Latest NewsNewsIndia

അമ്മയെ പോലെ കണ്ട ഏടത്തിയമ്മയെ കൊണ്ട് 15 കാരനെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു : പിന്നീട് സംഭവിച്ചത്

ബീഹാര്‍: ഭര്‍ത്താവ് മരിച്ച സഹോദര ഭാര്യയെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ച പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് വിദ്യാര്‍ഥിയെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചത്. സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിയായ മഹാദേവ് ദാസ് ആണ് ഈ സംഭവത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. മഹാദേവിന്റെ സഹോദരന്‍ സന്തോഷ് ദാസിന്റെ ഭാര്യയായിരുന്നു റുബി.

സന്തോഷ് അടുത്തിടെ മരിച്ചതോടെ വിദ്യാര്‍ഥിയെ വിവാഹത്തിനായി നിര്‍ബന്ധിക്കുകയായിരുന്നു. വിവാഹത്തിന് രണ്ടുമണിക്കൂറിന് ശേഷം ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മഹാദേവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഒട്ടേറെ ഗ്രാമീണരും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തന്റെ അമ്മയെ പോലെ കരുതിയിരുന്ന സ്ത്രീയെ വിവാഹം കഴിക്കേണ്ടിവന്നതിലുള്ള മനപ്രയാസത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇലക്‌ട്രീഷ്യനായിരുന്ന സന്തോഷ് മരിച്ചതിനെ തുടര്‍ന്ന് 80,000 രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു.

ഈ പണം റുബിയുടെ അക്കൗണ്ടില്‍ ഇടാനായി അവരുടെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചു. പണം നിക്ഷേപിച്ചില്ലെങ്കില്‍ ഇളയ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് റൂബിയുടെ രക്ഷിതാക്കൾ നിര്‍ദ്ദേശം വെച്ചതോടെ മഹാദേവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ കുടുംബം നിർബന്ധിതരാവുകയായിരുന്നു.

shortlink

Post Your Comments


Back to top button