Latest NewsNewsGulf

ഭര്‍ത്താവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് കിട്ടിയത് വിവാഹമോചനം

റിയാദ്•ഭര്‍ത്താവിന്റെ ജന്മദിനത്തിന് അദ്ദേഹം അറിയാതെ ഒരു പാര്‍ട്ടിയൊരുക്കി സര്‍പ്രൈസ് ചെയ്യാനോരുങ്ങിയ സൗദി നവവധുവിന് തിരികെ ലഭിച്ചത് വിവാഹ മോചനം.

ഭര്‍ത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങുന്നതിനായി യുവതി റിയാദില്‍ നിന്നും ഒരു കാര്‍ ബുക്ക്‌ ചെയ്ത് 60 കിലോമീറ്റര്‍ അകലെയുള്ള ഖര്‍ജില്‍ അടുത്തിടെ തുറന്ന പ്രമുഖ റെസ്റ്റോറന്റില്‍ പോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജന്മദിന പാര്‍ട്ടി അടിപൊളിയാക്കുന്നതിന് മറ്റു ചില സമ്മാനങ്ങളും ഭക്ഷണവും യുവതി വാങ്ങിയിരുന്നു. എന്നാല്‍ തിരികെയുള്ള യാത്രയില്‍ കാര്‍ ചതിച്ചു. വണ്ടി കേടായതോടെ യുവതി വഴിയില്‍ കുടുങ്ങി.

ഇതേസമയം, വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ അന്വേഷിച്ച് വീട് മുഴുവന്‍ നടന്നു. ഒടുവില്‍ ഫോണില്‍ വിളിച്ചു. വഴിയില്‍ കുടുങ്ങിയ പാവം സ്ത്രീ നടന്ന സംഭവങ്ങള്‍ മുഴുവന്‍ തന്റെ പുരുഷനോട് വിവരിച്ചു. എന്നാല്‍ കുപിതനായ ഭര്‍ത്താവ് യുവതിയെ അവരുടെ കുടുംബവീട്ടില്‍ കൊണ്ടാക്കുകയും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തതായി ‘അല്‍-ബയാന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Post Your Comments


Back to top button