കോട്ടയം: ഏത് അമ്മയുടെയും ഹൃദയം തകര്‍ക്കുന്ന സംഭവമാണ് മകന്റെ വിയോഗം. സ്വന്തം മകന്റെ മൃതശരീരത്തിനു മുന്നില്‍ നിന്നു കൊണ്ട് അവന്റെ വിയോഗത്തെ ദൈവീക പദ്ധതിയായി കാണുന്ന അമ്മയാണ് ഈ കഴിഞ്ഞ ദിവസം കണ്ടത്. സന്തോഷത്തോടെ അവനെ യാത്രക്കാണം. മകന്റെ വിയോഗം ദൈവികപദ്ധതിയാണ്. അപകടത്തില്‍ മരിച്ച 25 വയസുകാരനായ വിനു കുര്യന്‍ എന്ന യുവാവിന്റെ ശവസംസ്‌കാരചടങ്ങിലാണ് കേള്‍ക്കുന്നവരുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ പൊഴിയുന്ന വിധമുള്ള ഹൃദയഭേദകമായ വിടവാങ്ങല്‍ പ്രസംഗം നടന്നത്.
സ്‌കൂള്‍ അധ്യാപികയായ മറിയാമ്മ ജേക്കബാണ് തന്റെ മകന്റെ മൃതശരീരത്തിനു മുന്നില്‍ നിന്നും നെഞ്ചു പൊട്ടുന്ന വേദനയിലും ദൈവത്തെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ചത്. ‘ഈ കള്ളക്കുട്ടന്‍ ഈ വീടിന്റെ മുറ്റത്തുകൂടി എന്നെ ഒത്തിരി ഓടിച്ച് കളിച്ചതാ, ദൈവത്തിന്റെ ഇഷ്ടപ്രകാരം അവന്‍ മുമ്പേ പോകുകാ..അതിന് ആരും സങ്കടപ്പെടേണ്ട..’ എന്ന മറിയാമ്മ ജേക്കബിന്റെ വാക്കുകള്‍ കണ്ണീരോടെ അല്ലാതെ കേള്‍ക്കാന്‍ സാധിക്കില്ല. മരിച്ച വിനുവിന്റെ സഹോദരന്‍ ജോ ആണ് അമ്മയുടെ പ്രസംഗം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ വ്യക്തിയായിരുന്നു മരിച്ച വിനു. കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ യാത്ര ചെയ്താണ് വിനു ഈ നേട്ടം കൈവരിച്ചത്. കാറില്‍ 52 മണിക്കൂര്‍ 58 മിനിറ്റ് കൊണ്ട് ഇത്രയും ദൂരം 2014ല്‍ താണ്ടിയായിരുന്നു വിനുവിന്റെ നേട്ടം.
Post Your Comments