KeralaLatest NewsNews

നെറ്റിയിലെ മുഴ നീക്കിയപ്പോൾ കണ്ടെടുത്തത് ജീവനുള്ള വിര : ഇത് ശരീരത്തിൽ എത്തിയതിന്റെ കാരണം വ്യക്തമാക്കി ഡോക്ടർമാർ

കോട്ടയം: നെറ്റിത്തടത്തിലെ മുഴ നീക്കിയപ്പോൾ ജീവനുള്ള വിരയെ കണ്ടെത്തി. മഴക്ക് കാരണമായ ജീവനുളള ഈ വിര കൊതുകു കടിയിലൂടെയാണ് വിര ശരീരത്തില്‍ എത്തുന്നത് എന്ന് ഡോക്ടർമാർ വ്യക്തമാക്കി. കിംസ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ.ജിബിന്‍ കെ തോമസിന്റെ നേതൃത്വത്തിലുളള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വളരെ വിരളവും അപൂര്‍വുമായി മാത്രമേ ഇത്തരത്തിലുളള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ എന്നാണു ഡോക്ടർമാർ പറയുന്നത്.

വിരയുടെ പ്രതിപ്രവര്‍ത്തനഫലമായാണ് മുഴഉണ്ടാകുന്നത്. ഡിറോഫൈലേറിയ ഇനത്തിലുളള ഈ വിര സാധാരണ നായ്ക്കളിലും മറ്റുമാണ് കാണുന്നത്. എന്നാൽ നായ്ക്കളുടെ അടുത്തിടപഴകുന്നവർക്കും മുൻപ് ഇത്തരം മുഴകൾ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ട് ഉണ്ട്. മുഴയും ‘ചൊറിച്ചിലുമായി എത്തിയ രോഗിയെയാണ് ശസ്ത്രക്രിയ നടത്തിയത്. 10 സെന്റി മീറ്റര്‍ നീളമുളളതാണ് വിര.

shortlink

Post Your Comments


Back to top button