കൊല്‍ക്കത്ത: മത്സ്യകന്യകയുടേതു പേലെ ഒട്ടിച്ചേര്‍ന്ന കാലുകളുമായി കൊല്‍ക്കത്തയിലെ ആശുപത്രിയിൽ ജനിച്ച ശിശു മരിച്ചു. കുഞ്ഞ് ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ശരീരത്തിന്റെ മുകള്‍ ഭാഗവും മുഖവും സാധാരണ കുഞ്ഞുങ്ങളുടേതു പോലെയിരുന്നു. എന്നാല്‍ കാലുകള്‍ പാദം വരെ ഒട്ടിച്ചേര്‍ന്ന നിലയില്‍ ആയിരുന്നു കുഞ്ഞു ജനിച്ചത്. ജനിച്ചു നാല് മണിക്കൂറുകൾക്കു ശേഷമാണ് കുഞ്ഞു മരിച്ചത്.
ശരീരത്തിലെ രക്തയോട്ടത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുന്നതാണു ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയേ ബാധിച്ചത് എന്നാണു ഡോക്ടർമാരുടെ അഭിപ്രായം. അരയ്ക്കു താഴേയ്ക്ക് ഇത്തരത്തില്‍ അസാധരണ രൂപ ഘടനയോടെ ജിനിക്കുന്ന കുഞ്ഞുങ്ങളെ മെര്‍മെയ്ഡ് ബേബി എന്നാണ് വിളിക്കാറ്. കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഇതു വരെ അഞ്ചു മത്സ്യ കന്യക ശിശുക്കള്‍ ജനിച്ചിട്ടുണ്ട്.
ഇന്ത്യയിൽ തന്നെ ജനിക്കുന്ന രണ്ടാമത്തെ ശിശുവാണ് ഇത്. കുഞ്ഞിന്റെ അമ്മ മുസ്കാര ബീബിഎന്ന 23 കാരിക്ക് അൾട്രാ സൗണ്ട് സ്കാൻ എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്നതിനാൽ കുഞ്ഞിന്റെ വിവരങ്ങൾ ഗർഭത്തിൽ വെച്ച് തന്നെ അറിയാൻ കഴിഞ്ഞിരുന്നില്ല.
Post Your Comments