Latest NewsNewsIndia

എംഎല്‍എ സംഘടിപ്പിച്ച ചുംബന മത്സരത്തിന്റെ വീഡിയോ തരംഗമാകുന്നു

പാകൂര്‍: എംഎല്‍എ സംഘടിപ്പിച്ച ചുംബന മത്സരത്തിന്റെ വീഡിയോ തരംഗമാകുന്നു. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ എംഎല്‍എയാണ് ചുംബന മത്സരം സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. സംഭവം നടന്നത് റാഞ്ചിയില്‍ നിന്നും 321 കിലോമീറ്റര്‍ അകലെയുള്ള ഡുമാരിയിലാണ്. ഇതു ഒരു ആദിവാസി ഗ്രാമമാണ്. പതിനെട്ടോളം ദമ്പതികള്‍ പരസ്യ ചുബന മത്സരത്തില്‍ സംബന്ധിച്ചു. സംഭവത്തിനു സാക്ഷ്യം വഹിക്കാനായി നിരവധി പേരും സന്നിഹിതരായിരുന്നു.

ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച(ജെഎംഎം)യുടെ എംഎല്‍എയായ സിമോന്‍ മരന്ദിയാണ് ഇത്തരം ഒരു വിച്രതമായ മത്സരം സംഘടിപ്പിക്കാനായി നേതൃത്വം വഹിച്ചത്. ഇവിടെ ആദിവാസി സമൂഹത്തില്‍ വിവാഹ മോചനങ്ങളും മറ്റു ദാമ്പത്യ പ്രശ്‌നങ്ങളും വര്‍ധിക്കുകയാണ്. അതിനു മാറ്റം വരുത്താനായിട്ടാണ് ഇത്തരം മത്സരം സംഘടിപ്പിക്കുന്നതെന്ന് എംഎല്‍എ അറിയിച്ചു.

ദുമാരിയ മേള എന്ന ഇവിടുത്തെ പ്രശസ്തമായ മേളയിലാണ് ഇതും മത്സരമായി സംഘടിപ്പിച്ചത്. ഫുട്ബോള്‍ ഗ്രൗണ്ടിലാണ് മത്സരം നടന്നത്.

 

shortlink

Post Your Comments


Back to top button