Latest NewsNewsGulf

ഖത്തറിൽ ശക്തമായ കാറ്റ് തുടരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

ദോ​​ഹ: ഖത്തറിൽ നി​​ല​​വി​​ലെ കാ​​ലാ​​വ​​സ്​​​ഥ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ കൂ​​ടി തു​​ട​​രു​​മെ​​ന്ന് ദേ​​ശീ​​യ കാ​​ലാ​​വ​​സ്​​​ഥാ വ​​കു​​പ്പിന്റെ മുന്നറിയിപ്പ്. 12നും 25​​നും ഇ​​ട​​യി​​ൽ നോ​​ട്ടി​​ക്ക​​ൽ മൈ​​ൽ വേ​​ഗ​​ത്തി​​ൽ വീ​​ശു​​ന്ന കാ​​റ്റ് ചി​​ല മേ​​ഖ​​ല​​ക​​ളി​​ൽ 30 നോ​​ട്ടി​​ക്ക​​ൽ മൈ​​ൽ വേ​​ഗ​​ത വ​​രെ പ്രാ​​പി​​ക്കാ​​നി​​ട​​യു​​ണ്ടെ​​ന്ന് കാ​​ലാ​​വ​​സ്​​​ഥാ വ​​കു​​പ്പ് അറിയിച്ചു. ഇത് മൂലം ക​​ട​​ലി​​ൽ ഏ​​ഴ് മു​​ത​​ൽ 10 അ​​ടി വ​​രെ ഉ​​യ​​ര​​ത്തി​​ൽ തി​​ര​​മാ​​ല​​യ​​ടി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. മു​​ന്ന​​റി​​യി​​പ്പ് നി​​ല​​നി​​ൽ​​ക്കു​​ന്ന ബു​​ധ​​നാ​​ഴ്ച വ​​രെ ക​​ട​​ലി​​ൽ പോ​​കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യക്തമാക്കി.

ശ​​ക്ത​​മാ​​യ കാ​​റ്റ് മൂ​​ലം അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ പൊ​​ടി​​പ​​ട​​ലം നി​​റ​​യു​​ന്ന​​തി​​നാ​​ൽ ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ കാ​​ഴ്ചാ​​പ​​രി​​ധി 2 കി​​ലോ​​മീ​​റ്റ​​റി​​ലും കു​​റ​​യാ​​ൻ സാധ്യതയുണ്ട്. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലെ താ​​പ​​നി​​ല കു​​റ​​യു​​മെ​​ന്നും കു​​റ​​ഞ്ഞ താ​​പ​​നി​​ല 11നും 18​​നും ഇ​​ട​​യി​​ൽ ഡി​​ഗ്രി സെ​​ൽ​​ഷ്യ​​സി​​ലെ​​ത്തു​​മെ​​ന്നും ഏ​​റ്റ​​വും കൂ​​ടി​​യ​​ത് 19 മു​​ത​​ൽ 24 ഡി​​ഗ്രി സെ​​ൽ​​ഷ്യ​​സ്​ വ​​രെ​​യാ​​യി​​രി​​ക്കു​​മെ​​ന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button