Latest NewsNewsInternationalGulf

സൌദിയില്‍ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നിയന്ത്രിക്കാന്‍ സാധ്യത

റിയാദ് : സൗദിയിൽ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം കർശനമായി നിയന്ത്രിക്കണമെന്ന് മന്ത്രിതല സമിതിയുടെ നിർദ്ദേശം. സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വളരെ മുതിർന്ന പുരുഷൻമാർക്ക് കുടുംബം നിർബന്ധപൂർവ്വം വിവാഹം കഴിപ്പിച്ചുകൊടുക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ്‌ നടപടി എന്നാണു സൂചന. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം അവരുടെ സമ്മതവും കോടതിയുടെ അനുമതിയും കൂടാതെ നടത്തരുതെന്നാണ് സമിതിയുടെ ശുപാർശ.

പെൺകുട്ടികളുടെ സമ്മതവും കോടതിയുടെ അനുമതിയും മെഡിക്കൽ റിപ്പോർട്ടും നിർബന്ധമാക്കണമെന്നതാണ് സമിതിയുടെ സുപ്രധാനമായ നിർദ്ദേശം. കൂടാതെ പെൺകുട്ടിയുടെ സമ്മതം ജഡ്ജി നേരിട്ട് ചോദിച്ചറിയണം. ഒപ്പം പെൺകുട്ടിയുടെ അമ്മയ്ക്ക് എതിർപ്പില്ലെന്നും ജ‍ഡ്ജി ഉറപ്പുവരുത്തണം.പെൺകുട്ടിക്ക് വിവാഹജീവിതത്തിലേക്ക് കടക്കാനുള്ള ആരോഗ്യമുണ്ടെന്നും, അവൾ യാതൊരുവിധ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ല എന്ന് ഉറപ്പുവരുത്തുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.

ഇത്തരം വിവാഹങ്ങളുടെ ഉടമ്പടി കോടതിയിലായിരിക്കണം. ഇതൊക്കെയാണ് നിര്‍ദ്ദേശങ്ങള്‍. വിപ്ലവകരമായ തീരുമാനമായാണ് ഇതിനെ കണക്കാക്കുന്നത്. വിദേശി യുവതികള്‍ക്കും ഈ നിയമം ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button