ആലപ്പുഴ: മൂന്നു മക്കളുടെ അമ്മയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചയാള്‍ക്കെതിരേയുള്ള പരാതിയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ ഇടപെടുന്നു. തുറവൂര്‍ പാട്ടുകുളങ്ങര കോട്ടയ്ക്കല്‍ (ഷെരീഫ മന്‍സില്‍) നിഷയുടെ പരാതിയാണ് പള്ളിക്കമ്മിറ്റികള്‍ക്കൊപ്പം ജില്ലാ ഭരണകൂടവും പരിഗണിക്കുന്നത്. ശനിയാഴ്ച വൈകീട്ട് വടക്കനാര്യാട് മുസ്ലിം പള്ളിക്കു മുൻപില്‍ സത്യാഗ്രഹം നടത്തിയതോടെയാണ് നിഷ വിഷയം ശ്രദ്ധേയമായത്.
നിഷയുടെ ബാപ്പ മരിച്ചു. പ്രായമായ ഉമ്മയ്ക്കൊപ്പമാണ് താമസം. ജോലിയുമില്ല. മൂത്തമോള്‍ക്ക് 11 വയസ്. എട്ടും ആറും വയസ്സുണ്ട് ഇളയ കുട്ടികള്‍ക്ക്. നിഷയുടെ പരാതി ഇങ്ങനെ, മൂന്നു തലാക്കുകള്‍ പെട്ടെന്നു ചൊല്ലി തന്നെ മൊഴി ചൊല്ലുകയായിരുന്നു. ജീവനാംശം നല്കണമെന്ന പരാതിയില്‍ കുടുംബകോടതി ഇടപെട്ടതാണ്. 15 ലക്ഷംരൂപയും പ്രതിമാസം 8000 രൂപവീതവും നല്കണമെന്നായിരുന്നു വിധി. ഇതു പാലിക്കാതെ ഭര്‍ത്താവ് ഷിഹാബ് ഹൈക്കോടതിയില്‍ കേസുനല്കി. ഇതിനിടയില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഷിഹാബ് തലാക്ക് ചൊല്ലിയത്.
ഇതൊന്നും പരിശോധിക്കാതെ ആര്യാട് മഹല്ല് രണ്ടാംകല്യാണം നടത്തിക്കൊടുത്തു. ജീവനാംശം കൊടുക്കാന്‍ തനിക്ക് കഴിവില്ലെന്നാണ് ഷിഹാബ് കോടതിയിൽ പറഞ്ഞത്. എന്നാൽ ഒന്നാംഭാര്യയ്ക്ക് ചെലവിന് കൊടുക്കാന്‍ കഴിവില്ലാത്തവന്‍ രണ്ടാംവിവാഹം കഴിക്കാമോ? പള്ളിക്കമ്മിറ്റി ഇക്കാര്യം പരിശോധിക്കണം. ഞാനും മുസ്ലിമല്ലേ എന്ന ചോദ്യമാണ് നിഷയുടേത്. നിഷയ്ക്ക് പണക്കൊതിയാണ്. ഇത്രയുംവലിയ തുക ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.
മക്കളെ നോക്കാന്‍ തയ്യാറാണ് എന്നാണു ശിഹാബിന്റെ വാദം. വേണ്ടിവന്നാല്‍ നിയമസഹായം നല്‍കുമെന്ന് കളക്ടര്‍ ടിവി അനുപമ അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും ബന്ധുക്കള്‍.
Post Your Comments