Latest NewsNewsGulf

കാണാതായവരെ കണ്ടെത്താനായി പുതിയ സംവിധാനവുമായി അബുദാബി

കാണാതായവരെ കണ്ടെത്താനായി പുതിയ സംവിധാനവുമായി അബുദാബി. അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ സഹായിക്കുന്നതിനും വിദൂര മേഖലകളില്‍ അകപ്പെടുന്നവരെ കണ്ടെത്താനുമായി സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ സംവിധാനവുമായി അബുദാബി പോലീസാണ് രംഗത്തു വന്നിരിക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനാണ് പോലീസിന്റെ തീരുമാനം. ഇതു അബുദാബി പോലീസ് പരീക്ഷിച്ചു.

യു എ ഇ സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ സഹായിക്കുന്നതിനും വിദൂര മേഖലകളില്‍ അകപ്പെടുന്നവരെ കണ്ടെത്തുന്നതിനും ഉപയോഗിക്കാം. സെര്‍ച്ച് റെസ്‌ക്യൂ സംഘം നടത്തുന്ന അടിയന്തിര സേവനങ്ങളെ മെച്ചപ്പെടുത്തുന്നതിന് പുതിയ സാങ്കേതിക വിദ്യ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

പോലീസ് സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എക്‌സിക്യൂട്ടീവ്, പബ്ലിക് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവന്‍ കേണല്‍ മൊഹമ്മദ് ഇബ്രാഹിം അല്‍ ആമിരി, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കാണാതായ ആളുകളെ കണ്ടെത്തുന്നതിലെ മാനുഷിക പിഴവുകള്‍ കുറയ്ക്കാനായി ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button