സുപ്രധാന തീരുമാനവുമായി കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ്. 2020ഓടെ ബിഎസ് 4 വാഹനങ്ങളുടെ ഉത്പാദനവും രജിസ്‌ട്രേഷനും നിര്‍ത്തലാക്കും. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി നടപ്പാക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായി വിജ്ഞാപനത്തിന്റെ കരടുരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
കരടുരേഖയിലെ വിവരം അനുസരിച്ച് ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 2020 ജൂണ്‍ 30 ഓടെ അവസാനിപ്പിക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഈ തീരുമാനമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
2020 സെപ്റ്റംബര്‍ 30നുള്ളില്‍ ഏപ്രില്‍ ഒന്നിനു മുന്‍പ് പുറത്തിറക്കിയ ബിഎസ് 4 ചരക്കു വാഹനങ്ങളും പൊതുഗതാഗത വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യണം. ഇതിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍.
Post Your Comments