KeralaLatest NewsNews

ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധ മരിച്ചു; മക്കള്‍ അറസ്റ്റില്‍

കൊല്ലം: വീട്ടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. പുനലൂര്‍ കേളങ്കാവ് വള്ളിമാന്നൂര്‍ മൂന്നുസെന്റ് കോളനിയില്‍ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ അസുമാബീവി(75)യെയാണു കഴിഞ്ഞദിവസം ഉറുമ്പരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസും നഗരസഭാ കൗണ്‍സിലറും ആരോഗ്യ-കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്നു താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.

അമ്മയെ സംരക്ഷിക്കാത്ത കുറ്റത്തിനു മക്കളായ സുബൈര്‍(53), നാസര്‍(48) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ അനുവദിച്ച വീട്ടില്‍ ഭക്ഷണമില്ലാതെ അവശയായി ശരീരമാസകലം ഉറുമ്പരിച്ച നിലയിലായിരുന്നു അസുമാബീവി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷവും മക്കള്‍ തിരിഞ്ഞുനോക്കാതിരുന്നതിനാല്‍ സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്.

shortlink

Post Your Comments


Back to top button