Latest NewsNewsGulf

കരുതിയിരിക്കുക: യു.എ.ഇ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ദുബായ്•ഞായറാഴ്ച യു.എ.ഇ അന്തരീക്ഷം ഭാഗികമായി മേഘാവൃതവും ചിലപ്പോള്‍ മൂടിക്കെട്ടിയ അവസ്ഥയിലുമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്‍ഡ്‌ സീസ്മോളജി (എന്‍.സി.എം.എസ്) അറിയിച്ചു.

മേഘങ്ങള്‍ ചില സമയത്ത് വര്‍ധിക്കാനും, പ്രത്യേകിച്ചും വടക്കന്‍ ഭാഗത്ത്, മിതാവസ്ഥയിലുള്ള കാറ്റിനും സാധ്യതയുണ്ട്. തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിനും കടലില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി.

ചില ഉള്‍പ്രദേശങ്ങളില്‍ രാത്രിയും അതിരാവിലുമുള്ള ഈർപ്പം കൂടുതലായി ഉണ്ടാകാം.

ഉള്‍പ്രദേശങ്ങളില്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും പാര്‍വത പ്രദേശങ്ങളില്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനും ഇടയുണ്ട്. തീരാ പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഈര്‍പ്പത്തിന്റെ അളവ് 90% വരെ ഉയരാനും ഇടയുണ്ട്.

അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധവും ഒമാന്‍ കടലില്‍ പൊതുവേ മിതാവസ്ഥയിലുമായിരിക്കും.

ശനിയാഴ്ച യു.എ.ഇയിലെ പലഭാഗത്തും നേരിയതും വലുതുമായ മഴ പെയ്തിരുന്നു.

whether

shortlink

Related Articles

Post Your Comments

Related Articles


Back to top button