നാസിക്: മഹാരാഷ്ട്രയിൽ സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ ഏഴ് പേരെ കൊന്ന പുള്ളിപ്പുലിയെ വെടിവച്ചു വീഴ്ത്തി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് പുലി ഏഴ് പേരെ കൊന്നത്. വനം വകുപ്പ് പുലിയെ കൊല്ലുന്നതിനായി മൂന്നു വേട്ടക്കാരെ നിയമിച്ചിരുന്നു.
ഡൽഹിയിൽനിന്നും ഹൈദരാബാദിൽനിന്നുമുള്ള വേട്ടക്കാരെയാണ് ഇതിനായി നിയമിച്ചത്. ഇതിനുപുറമേ പുലിയെ പിടികൂടാൻ പത്ത് കൂടുകൾ വച്ചിരുന്നുവെന്നും വനം വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാത്രി 11.30നാണ് പുലിയെ കൊന്നതെന്നും അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി ജൽഗാവ് ജില്ലയിലെ വാർദീയിൽവച്ചു പുലിയെ കൊന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ രമ റാവു അറിയിച്ചു.
Post Your Comments