![](/wp-content/uploads/2017/12/f9fdd803941be67ee9a4590fa215ce9e.jpg)
നോയ്ഡ: ഗ്രേറ്റര്‍ നോയ്ഡയിലെ ഗൗര്‍ സിറ്റിയില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പതിനാറുകാരനായ മകന്‍ ശനിയാഴ്ച ഏറ്റു പറഞ്ഞു.
വാരാണസിയില്‍ വച്ച് ഗൌതം ബുദ്ധ നഗര്‍ പോലീസാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഓടിപ്പോയ പ്രതി വെള്ളിയാഴ്ച ഉച്ചയോടു കൂടി പിതാവിനെ വിളിക്കുകയും തുടര്‍ന്ന്‍ പിതാവ് ഈ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
Post Your Comments