തിരുവനന്തപുരം: കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപെ്പട്ടു. കോസ്റ്റ്ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് ഇക്കാര്യം ഇതിനോടകം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും സന്ദേശമയച്ചു.
തെരച്ചില്‍ നിര്‍ത്തരുതെന്ന് നാവികസേനയോട് ആവശ്യപ്പെടുമെന്നും എത്രപേരെ കണ്ടുകിട്ടാനുണ്ട് എന്നതിന്റെ കണക്ക് സംബന്ധിച്ച് ലത്തീന്‍ സഭയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായ അവസാന ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.
Post Your Comments