
ഔറംഗാബാദ്•മാളിലെ രണ്ട് സ്പാകളില്‍ പോലീസിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 18 പേരടങ്ങിയ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. തായ്ലാന്ഡ് സ്വദേശികളായ 9 യുവതികള്‍, രണ്ട് പിമ്പുകള്‍, 3 ഇടപാടുകാര്‍, രണ്ട് വനിതാ മാനേജര്‍മാര്‍, രണ്ട് വനിതാ ജീവനക്കാര്‍ തുടങ്ങിയവരാണ് പിടിയിലായത്.
പിടിയിലായ മൂന്ന് ഇടപാടുകാരില്‍ ഒരാള്‍ പ്രമുഖ മരുന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനും മറ്റൊരാള്‍ മുന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ മകനുമാണ്.
രണ്ട് സ്പാകള്‍ക്കുമുള്ള അനുമതി പിന്‍വലിച്ചതായും അവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായും മാളിന്റെ മേധാവി മൊഹമ്മദ് അര്‍ഷാദ് പറഞ്ഞു.
അറസ്റ്റിലായ 18 പേരെയും ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി.എസ് വമാനെയുടെ മുന്‍പാകെ ഹാജരാക്കി. തായ് വനിതകളെ പ്രാദേശിക ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ഇടപാടുകാരെ തിങ്കളാഴ്ച വരെയും പിമ്പുകളെയും മാനേജര്‍മാരെയും ജീവനക്കാരെയും ചൊവ്വാഴ്ച വരെയും റിമാന്‍ഡ് ചെയ്തു.
18 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് തായ് യുവതികളെന്ന് പോലീസ് ഡെപ്യുട്ടി കമ്മീഷണര്‍ ദീപാലി ധാതെ ഗഡ്ഗെ പറഞ്ഞു. പിമ്പുകളില്‍ ഒരാള്‍ ഒരു സ്പായിലെ ജീവനക്കാരനായിരുന്നു. ഇയാളും തായ് യുവതികളും മാളിന് സമീപത്തെ ആഡംബര ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. 5,000 രൂപ മുതല്‍ 50,000 ഇവര്‍ ഇടപാടുകാരില്‍ നിന്നും ഈടാക്കിയിരുന്നതെന്നും ദീപാലി പറഞ്ഞു.
അറസ്റ്റ് ചെയ്തവര്‍ക്കെതിരെ അനാശാസ്യം തടയല്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments