ഹൈദരാബാദ്: രാജ്യത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞ ‘എ1 വിഭാഗം’ എന്ന ബഹുമതി നേടി തെലങ്കാന കാച്ചീഗുഡ റെയില്‍വേ സ്റ്റേഷന്‍. കാച്ചീഗുഡ 100 ശതമാനം ഊര്‍ജ ക്ഷമത കൈവരിച്ചത് കുറഞ്ഞ ഊര്‍ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന 1,312 എല്‍ഇഡി ലൈറ്റുകളും ബിഎല്‍ഡിസി ഫാനുകളും എസികളും സ്ഥാപിച്ചാണെന്നാണ് ദക്ഷിണ മധ്യ റെയില്‍വേ(എസ്സിആര്‍)യുടെ കണ്ടെത്തല്‍. ഇതിലൂടെ പ്രതിവര്‍ഷം 1.76 ലക്ഷം യൂണിറ്റ് വൈദ്യുതിയും 14.08 ലക്ഷം രൂപയും ലാഭിക്കാന്‍ സാധിച്ചെന്നും എസ്സിആര്‍ വ്യക്തമാക്കി. കൂടാതെ റെയില്‍വേയുടെ കണക്റ്റഡ് ലോഡ് 46.18 കിലോവാട്ട് കുറയ്ക്കാനും ഇത് സഹായിച്ചിട്ടുണ്ട്.
Post Your Comments